ഡെറാഡൂണ്‍: തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഗുജറാത്ത് സ്വദേശികളാണ് കൊല്ലപ്പെട്ടത്.
ഗംഗോത്രി സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍. സഗംഗ്‌നാനിയിലെത്തിയപ്പോഴാണ് വാഹനം അപകടത്തില്‍ പെട്ടത്.
വാഹനത്തില്‍ 35 പേരുണ്ടായിരുന്നെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും ആവശ്യമായ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് അംഗങ്ങള്‍ പ്രദേശത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ഹെലികോപ്ടര്‍ സൗകര്യവും ഒരുക്കി.
Discussion about this post