കൊല്ലം: വിനായക ചതുർഥി ദിനത്തിൽ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുത്ത് ഉണ്ണി മുകുന്ദൻ മിത്ത് വിവാദത്തിൽ പ്രതികരിച്ചത് ചർച്ചയാകുന്നു. ഹിന്ദു മതത്തിലുള്ളവർക്ക് ഭയമാണെന്നും മിത്ത് വിവാദത്തിൽ വിഷമം തോന്നിയെന്ന് പറയാൻ പോലും ധൈര്യപ്പെട്ടില്ലെന്നും താരം വേദിയിൽ പറഞ്ഞു. അത് ഹിനുദമതത്തിന്റെ വിശാലമനസെന്നും പോരായ്മയാണെന്നും പറയാമെന്നും ഉണ്ണി മുകുന്ദൻ കുറ്റപ്പെടുത്തി.
കൂടാതെ, മറ്റു മതങ്ങളെ നാം കണ്ടു പഠിക്കണമെന്നും അവരുടെ ആചാരങ്ങളെയോ ദൈവത്തെയോ കുറിച്ച് പറയാൻ ആരും ധൈര്യപ്പെടില്ലെന്നും ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാട്ടി. ”ഇന്നലെ ഗണപതി മിത്താണെന്ന് പറഞ്ഞു. ഇന്നലെ ശബരിമലയിൽ നടന്നതൊന്നും പറയേണ്ടല്ലോ. നാളെ കൃഷ്ണൻ മിത്താണെന്നു പറയും. മറ്റന്നാൾ ശിവൻ മിത്താണെന്ന് പറയും. ഇതെല്ലാം കഴിഞ്ഞ് നിങ്ങൾ ഒരു മിത്താണെന്ന് പറയും. ഇതെല്ലാം കേട്ടുകൊണ്ടിരിക്കുകയാണെന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്.
‘മറ്റു മതങ്ങളെ നാം കണ്ടുപഠിക്കണം. അവരുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ പറയാൻ ആർക്കും ഒന്നും ധൈര്യം പോലുമില്ല. ഏറ്റവും കുറഞ്ഞത് അത്തരത്തിലെങ്കിലും നമ്മൾ മുന്നോട്ട് പോകണം. ആർക്കും എന്തും പറയാൻ സാധിക്കുന്ന രാജ്യമാണ് ഇന്ത്യ’- എന്നും ഉണ്ണി മുകുന്ദൻ തുറന്നടിച്ചു.
ഇത്തരം വിഷയത്തിൽ കുറഞ്ഞത് നിങ്ങൾക്ക് വിഷമം ഉണ്ടായെങ്കിലും പറയണം. ഇതൊരു ഓർമപ്പെടുത്തലാണെന്നും താരം പറയുന്നു. തൂണിലും തുരുമ്പിലും ഹനുമാൻ സ്വാമിയുണ്ടെന്ന് പറയുമ്പോൾ, സാങ്കേതികവിദ്യയുടെ കാലത്ത് കേൾക്കുമ്പോൾ ചിലർക്ക് ചിരി വരും.
എന്നാൽ, ജീവിതത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോൾ, ആരെങ്കിലും സഹായിക്കാൻ വരുമെന്നും പുറത്തുകടക്കാൻ പറ്റുമെന്നും പറയാനുള്ള സങ്കൽപമാണ് ദൈവം എന്നത് തനിക്കു നല്ല ബോധമുണ്ടെന്നും ഉണ്ണി മുകുന്ദൻ വിശദീകരിച്ചു.
ആ ബോധം നമുക്ക് എല്ലാവർക്കും ഉണ്ടാകണമെന്ന് പ്രാർഥിക്കുകയാണെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.
Discussion about this post