ലഡാക്ക്: കാണികള്‍ക്കൊപ്പം തറയിലിരുന്ന് ഫുട്ബോള്‍ മത്സരം ആസ്വദിച്ച്
കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ലഡാക്കിലെ ലേയില്‍ നടന്ന ഫുട്ബോള്‍ മത്സരം കാണാനാണ് രാഹുല്‍ നാട്ടുകാര്‍ക്കൊപ്പം ഇരുന്നത്. ആ ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്.
കളിക്കാര്‍ക്ക് ഹസ്തദാനം നല്കിയ രാഹുലിന് അരികിലിരുന്ന് സെല്‍ഫി എടുക്കാനും നിരവധി പേര് എത്തി. പ്രദേശത്തെ യുവാക്കളുമായി രാഹുല്‍ സംവദിക്കുകയും ചെയ്തു.
ബിജെപിയെ കടന്നാക്രമിച്ച് പ്രസംഗിക്കുകയും ചെയ്തു രാഹുല്‍. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഭരണഘടനയാണ്. സ്വന്തം ആളുകളെ എല്ലാ സ്ഥലത്തും പ്രതിഷ്ഠിക്കുകയാണ് ബിജെപി ചെയ്യുന്നത്. രാജ്യത്തിനു വേണ്ടിയാണോ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് മന്ത്രിമാരെ കാണുകയാണെങ്കില്‍ ജനങ്ങള്‍ ചോദിക്കേണ്ടത്, രാഹുല്‍ പറഞ്ഞു.
#WATCH | Congress MP Rahul Gandhi watches a football match in Leh during his two-day visit to Ladakh pic.twitter.com/bagVZY2m4L
— ANI (@ANI) August 18, 2023
Discussion about this post