ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടക്കുന്ന ഭീം മഹാസംഘം ലിജയ് സങ്കല്പ് റാലിയില്‍ കിച്ചടിയും ചോറുമാണ് ഒരുക്കിയിരിക്കുന്നത്. റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് നീക്കം എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍വച്ച് നടക്കുന്ന റാലിയോട് അനുബന്ധിച്ച് 3,000 കിലോ കിച്ചടിയാണ് പ്രവര്‍ത്തകര്‍ തയ്യാറാക്കുന്നത്.
ഡല്‍ഹിയിലെ രാംലീല മൈതാനിലെ ദളിത് വീടുകളില്‍നിന്ന് ശേഖരിച്ച അരിയും പയറും കിച്ചടിക്കൊപ്പം റെഡിയാക്കുന്നുണ്ട്. പാകം ചെയ്ത വിഭവങ്ങള്‍ റാലിയില്‍ പങ്കെടുക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യാനാണ് തീരുമാനം. ഡല്‍ഹിയില്‍ സമുദായത്തിന് വേണ്ടി പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനത്തെ കുറിച്ച് റാലിയെ അഭിസംബോധന ചെയ്ത് അമിത് ഷാ സംസാരിക്കും.
2017ല്‍ പ്രശസ്ത ഷെഫ് സഞ്ജീവ് കപൂര്‍ 918 കിലോ കിച്ചടി തയ്യാറാക്കി ലോക റെക്കോര്‍ഡ് നേടിയിരുന്നു. ഡല്‍ഹിയിലെ ഭക്ഷ്യ മന്ത്രാലയം സംഘടിപ്പിച്ച ‘വേള്‍ഡ് ഫുഡ് ഇന്ത്യ’ എന്ന പരിപാടിയിലായിരുന്നു സഞ്ജീവ് കപൂര്‍ ലോക റെക്കോര്‍ഡ് കരസ്ഥമാക്കിയത്. ഇതാണ് 3000 കിലോ കിച്ചടി എന്ന ആശയത്തില്‍ ഉരിതിരിഞ്ഞ് എത്തിയരിക്കുന്നത്.
Discussion about this post