ഗുരുഗ്രാമം: 6 മാസം പ്രായമുള്ള കുഞ്ഞിനേയും അമ്മയേയും ഫ്ലാറ്റിലെ ലിഫ്റ്റില്‍വെച്ച് നായ ആക്രമിച്ചു. ഇരുവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ വളര്‍ത്തു നായയുടെ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. ഗുരുഗ്രാമത്തിലെ യുനിടെക് ഫ്രെസ്കോ അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് സംഭവവുണ്ടായത്.
യുനിടെക് ഫ്രെസ്കോയിലെ താമസക്കാരനായ ബ്രിട്ടീഷ് പൗരന് ജസ്വിന്ദര് സിങാണ് പരാതി നല്‍കിയത്. രാത്രി 11 മണിയോടെ ഏഴാം നിലയില്‍ നിന്ന് ഭാര്യയ്ക്കും ആറ് മാസം പ്രായമുള്ള മകനുമൊപ്പം ലിഫ്റ്റില്‍ കയറി. കെട്ടിടത്തിന്റെ ബേസ്മെന്റ് ഫ്ലോറിലേക്ക് പോവുകയായിരുന്നു. ഒരു സൊമാറ്റോ ഡെലിവറി ജീവനക്കാരും ലിഫ്റ്റിലുണ്ടായിരുന്നു.
ലിഫ്റ്റ് അഞ്ചാം നിലയില്‍ നിര്‍ത്തിയെങ്കിലും ആരും അകത്തേക്ക് കയറിയില്ല. ഈ സമയം കുട്ടി കരയാന്‍ തുടങ്ങി. ഇതോടെ ഒരു വളര്‍ത്തുനായ പെട്ടെന്ന് ലിഫ്റ്റിനകത്തേക്ക് വരികയും കുട്ടിയെയും ഭാര്യയെയും ആക്രമിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
സൊമാറ്റോ ഡെലിവറി ജീവനക്കാരനും കുട്ടിയുടെ അച്ഛനും അവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ട് പേര്‍ക്കും സാരമായി പരിക്കേറ്റു. നായയുടെ ഉടമസ്ഥന് പിന്നീട് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. അതേസമയം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 289-ാം വകുപ്പ് പ്രകാരം നായയുടെ ഉടമസ്ഥനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Discussion about this post