ബംഗളൂരു: മണിപ്പൂരിലും ഹരിയാനയിലുമടക്കം നടക്കുന്ന സംഘർഷങ്ങൾക്കിടെ തനിക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കുചേരാനാകില്ലെന്ന് നടൻ പ്രകാശ് രാജ്. രാജ്യം കത്തിക്കൊണ്ടിരിക്കുമ്പോൾ തനിക്ക് സ്വാതന്ത്ര്യദിനം ആഘാഷിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. വീടുകളിൽ മരിച്ചവരുടെ സംസ്കാരത്തിനായി പ്രിയപ്പെട്ടവർ കാത്തിരിക്കുമ്പോഴും, കൊള്ളക്കാരുടെ ഘോഷയാത്ര വീടിന്റെ മുറ്റത്തുകൂടി കടന്നുപോകുമ്പോഴും തനിക്ക് ഈ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് താരത്തിന്റെ ട്വീറ്റ്.
ഓരോ വീടും ശ്മശാനമാകുമ്പോൾ, നിങ്ങൾക്ക് പതാക ഉയർത്താൻ കഴിയുമോ? ബുൾഡോസറുകൾ ദേശഭക്തി ഉണർത്തുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? ക്ഷമിക്കണം, എന്റെ രാജ്യത്തോടൊപ്പം കരഞ്ഞുകൊണ്ടിരിക്കുമ്പോൾ ഞാൻ എങ്ങനെയാണ് നിങ്ങളോടൊപ്പം ആഘോഷിക്കുക്കുക. ക്ഷമിക്കണം, മരിച്ചു കിടക്കുന്ന ഒരാൾക്ക് മാത്രമേ ഒരു കൊലപാതകിയുടെ പ്രസംഗത്തിന് കയ്യടിക്കാൻ സാധിക്കൂ, ഞാൻ മരിച്ചിട്ടില്ല. അതുകൊണ്ട് ഞാൻ നിങ്ങളുടെ ആഘോഷത്തിന്റെ ഭാഗമാകില്ലെന്നും പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു.
When our women are raped , our children orphaned. Minority Bulldozed . SORRY..I cant celebrate #FakeNationalism SORRY i cant celebrate #UnHappyIndependenceDay #justasking pic.twitter.com/5iJJIfQ60L
— Prakash Raj (@prakashraaj) August 14, 2023
പ്രകാശ് രാജിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:
”ക്ഷമിക്കണം, നിങ്ങളുടെ ആഘോഷങ്ങളിൽ എനിക്ക് പങ്കുചേരാൻ കഴിയില്ല.വീടുകളിൽ മരിച്ചവരുടെ സംസ്കാരത്തിനായി പ്രിയപ്പെട്ടവർ കാത്തിരിക്കുമ്പോൾ,കൊള്ളക്കാരുടെ ഘോഷയാത്ര വീടിന്റെ മുറ്റത്തുകൂടി കടന്നുപോകുമ്പോൾ എനിക്ക് നിങ്ങളോടൊപ്പം ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയില്ല.”
”ഓരോ വീടും ശ്മശാനമാകുമ്പോൾ, നിങ്ങൾക്ക് പതാക ഉയർത്താൻ കഴിയുമോ? ബുൾഡോസറുകൾ ദേശഭക്തി ഉണർത്തുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? ക്ഷമിക്കണം, എന്റെ രാജ്യത്തോടൊപ്പം കരഞ്ഞുകൊണ്ടിരിക്കുമ്പോൾ ഞാൻ എങ്ങനെയാണ് നിങ്ങളോടൊപ്പം ആഘോഷിക്കുക്കുക. ക്ഷമിക്കണം, മരിച്ചു കിടക്കുന്ന ഒരാൾക്ക് മാത്രമേ ഒരു കൊലപാതകിയുടെ പ്രസംഗത്തിന് കയ്യടിക്കാൻ സാധിക്കൂ, ഞാൻ മരിച്ചിട്ടില്ല. അതുകൊണ്ട് ഞാൻ നിങ്ങളുടെ ആഘോഷത്തിന്റെ ഭാഗമാകില്ല.”
Discussion about this post