ന്യൂഡല്‍ഹി: ഏതാനും നാളുകളായി മണിപ്പൂരില്‍ നഷ്ടപ്പെട്ട സമാധാനം തിരിച്ചുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഡല്‍ഹിയില്‍ സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് മോഡിയുടെ പരാമര്‍ശം.
മണിപ്പുരില്‍ അരങ്ങേറിയ അക്രമപരമ്പരകളില്‍ ഒട്ടേറെപ്പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പല ക്രൂരസംഭവങ്ങളും നടന്നുവെന്നും അമ്മമാരുടെയും സഹോദരിമാരുടെയും അഭിമാനത്തിന് മുറിവേല്‍പിച്ചുവെന്നും മോഡി പറയുന്നു.
എന്നാല്‍ കുറച്ചുദിവസങ്ങളായി മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന്റെ വാര്‍ത്തകളാണ് വരുന്നത്. ഈ നില തുടര്‍ന്നുകൊണ്ടുപോകണമെന്നും രാജ്യം മണിപ്പുരിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും മോഡി പറഞ്ഞു.
കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ പ്രശ്‌നപരിഹാരത്തിനുവേണ്ടി തുടര്‍ന്നും ആത്മാര്‍ഥമായി പരിശ്രമിക്കുമെന്നും സമാധാനം ഉണ്ടായാലേ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം ഉണ്ടാക്കാന്‍ കഴിയൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post