ബംഗളൂരു: അടുത്ത വര്‍ഷം ഇന്ത്യയില്‍ അധികാര മാറ്റമുണ്ടാകുമെന്നും വനിതാ പ്രധാനമന്ത്രിയുണ്ടാകുമെന്നും പ്രവചനവുമായി ജ്യോതിഷി. കര്‍ണാടകയിലെ തുമകുരു ജില്ലയിലെ തിപ്തൂര്‍ നൊനവിനക്കരെ ശനി ക്ഷേത്രത്തിലെ ഡോ. യശ്വന്ത് ഗുരുജിയുടെ പ്രവചനങ്ങളാണ് ശ്രയാകര്ഷിക്കുന്നത്. രാജ്യത്തെ രാഷ്ട്രീയ രംഗത്ത് വരുംവര്‍ഷങ്ങളില്‍ വമ്പന്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്.
ഇത്തവണ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വമ്പന്‍ വിജയം പ്രവചിച്ചാണ് യശ്വന്ത് ഗുരുജി ശ്രദ്ധേയനായത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കില്ല. സഖ്യകക്ഷി സര്‍ക്കാരാണ് അധികാരത്തിലേറാന്‍ പോകുന്നതെന്നും യശ്വന്ത് പ്രവചിക്കുന്നു.
2024 ഫെബ്രുവരിയിലെ ശിവരാത്രി ആഘോഷങ്ങള്‍ക്ക് ശേഷമാകും രാജ്യത്ത് അധികാരമാറ്റം സംഭവിക്കുകയെന്നാണ് ജോതിഷി പറയുന്നത്. ഇതിനുമുന്‍പ് തെരഞ്ഞെടുപ്പ് നടന്നാല്‍ നരേന്ദ്ര മോഡി അധികാരം നിലനിര്‍ത്തും. മാര്‍ച്ചില്‍ പുതിയ വനിതാ പ്രധാനമന്ത്രി അധികാരമേല്‍ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, മമത ബാനര്‍ജി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരില്‍ ആരാകും പ്രധാനമന്ത്രിയെന്ന ചോദ്യത്തിന് ഫെബ്രുവരിക്ക് ശേഷം ഉത്തരം നല്‍കാമെന്നാണ് അദ്ദേഹത്തിന്റെ മറുപടി.
Discussion about this post