അമരാവതി: തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് പോയ ആറ് വയസ്സുകാരിയെ പുലി ആക്രമിച്ച് കൊന്നു. ആന്ധ്ര സ്വദേശി ലക്ഷിത ആണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു നടുക്കുന്ന സംഭവം.
അച്ഛന്‍ ദിനേശിനും അമ്മ ശശികലയ്ക്കുമൊപ്പമായിരുന്നു ലക്ഷിത ക്ഷേത്ര ദര്‍ശനത്തിന് പോയത്. വഴിയില്‍ വെച്ചായിരുന്നു കുട്ടിയെ പുലി ആക്രമിച്ചത്. അലിപിരി വാക്ക് വേയില്‍ വച്ചായിരുന്നു ആക്രമണം.
കുട്ടിയുടെ അടുത്തേക്ക് പാഞ്ഞടുത്ത പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും വനംവകുപ്പ് ജീവനക്കാരും നടത്തിയ തെരച്ചിലില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മാതാപിതാക്കള്‍ പുലിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുപ്പതിയിലെ എസ് വി ആര്‍ റൂയ ആശുപത്രിയിലേക്ക് മാറ്റി.