സാന്‍ഡ്‌വിച്ച് രണ്ടായി മുറിക്കാന്‍ ഹോട്ടല്‍ ജീവനക്കാര്‍ ഈടാക്കിയത് 182 രൂപ, റെസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിച്ച് ബില്‍ കൊടുക്കാന്‍ നേരമായിരുന്നു അദികം ഈടാക്കിയ തുക ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ബില്ല് ശ്രദ്ധിച്ച് നോക്കിയപ്പോഴായിരുന്നു താന്‍ കഴിച്ച സാന്‍ഡ്‌വിച്ച് രണ്ടായി മുറിച്ചതിന് ഈടാക്കിയ ചാര്‍ജാണെന്ന് കസ്റ്റമറിന് മനസ്സിലായത്.
ഈ ബില്ലിന്റെ ചിത്രമടക്കം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് തന്റെ രോഷം പ്രകടിപ്പിക്കുകയായിരുന്നു. സാന്‍ഡ്വിച്ചിന് 7.50 ഇറ്റാലിയന്‍ യൂറോയാണ് . എന്നാല്‍ രണ്ടു കഷ്ണമാക്കി മുറിച്ചതോടെ ഇതിന് 9.50 യൂറോയായി.
also read: ആഴങ്ങളില്‍ മരണത്തെ മുഖാമുഖം കണ്ട കൂട്ടുകാരന്റെ രക്ഷകനായി: നീരജിനും അധിനും ധീരതാ പുരസ്‌കാരം
ഇത് ആദ്യം കസ്റ്റമര്‍ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ പിന്നീടാണ് അക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ക്ഷുഭിതനായ ഇദ്ദേഹം സാന്‍ഡ്‌വിച്ച് പകുതിയായി മുറിച്ചുതന്നിട്ടുണ്ടെങ്കില്‍ സൂക്ഷിക്കണമെന്നും അതിന് നിങ്ങള്‍ അധികം പണം നല്‍കേണ്ടി വരുമെന്നുമുള്ള കുറിപ്പോടെ ബില്ലിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.
സംഭവം സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായതോടെ റെസ്റ്റോറന്റ് ഉടമ തന്നെ വിശദീകരണവുമായി രംഗത്തെത്തി. തങ്ങള്‍ നല്‍കുന്ന സര്‍വീസ് കൂടാതെ അധികമായി കസ്റ്റമര്‍ ആവശ്യപ്പെടുന്ന സര്‍വീസുകള്‍ക്ക് പ്രത്യേകം ചാര്‍ജ് ഈടാക്കുന്നതില്‍ തെറ്റില്ലെന്നും, അതാണ് തങ്ങള്‍ ചെയ്തത് എന്നുമായിരുന്നു റെസ്റ്റോറന്റ് ഉടമ പറഞ്ഞത്.