ലഖ്‌നൗ: ഓടുന്ന കാറിന്റെ പുറത്ത് കയറി അഭ്യാസ പ്രകടനം നടത്തി വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് യുവാക്കള്‍. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യുവാക്കള്‍ക്ക് ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുകയാണ് പൊലീസ്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം.
ഹൈവേയിലൂടെയാണ് യുവാക്കളുടെ അപകടകരമായ രീതിയിലുള്ള കാറോട്ടം. ഓടുന്ന സ്‌കോര്‍പിയോയുടെ ബോണറ്റില്‍ കയറി സിനിമാ സ്‌റ്റൈലിലായിരുന്നു ഒരു യുവാവിന്റെ യാത്ര.
മറ്റേയാള്‍ മറ്റൊരു സ്‌കോര്‍പിയോയുെട മുന്‍വശത്തെ ഡോറില്‍ കയറി നിന്നുമാണ് യാത്ര ചെയ്തത്. അഭ്യാസ പ്രകടനം നടത്തുന്നതിന്റെ വീഡിയോ ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
വീഡിയോ വൈറലായതോടെ സംഭവത്തില്‍ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു. ഇരു വാഹനങ്ങള്‍ക്കും 52,000 രൂപ വീതമാണ് പിഴയീടാക്കിയത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ സഹിതം ലഭിച്ച പരാതിയിലാണ് പൊലീസിന്റെ നടപടി.