തന്റെ പ്രതിസന്ധിഘട്ടത്തിലും തളരാതെ മുന്നോട്ടു പോകുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം വൈറലാകുന്നത്. ഒരു അപകടത്തെ തുടര്‍ന്ന് പന്ത്രണ്ട് വര്‍ഷം കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാല്‍ പറ്റാത്ത ഒരു യുവാവ് ഇന്ന് സൊമാറ്റോയുടെ ഡെലിവറി ഏജന്റായി ജോലി ചെയ്യുകയാണ്.
ഇഖ്ബാല്‍ സിങ് എന്ന യുവാവിന്റേതാണ് ആ വീഡിയോ. 2009 -ല്‍ ശ്രീ ഹേമകുണ്ഡ് സാഹിബിലേക്ക് പോയതാണ് ഇഖ്ബാല്‍ സിങ്. എന്നാല്‍, 2009 ജൂണ്‍ 14 -ന് സിങ് ഒരു വാഹനാപകടത്തില്‍ പെടുകയായിരുന്നു. പിന്നീട് അങ്ങോട്ട് നീണ്ട 12 വര്‍ഷം കിടക്കയില്‍ തന്നെ ആയിരുന്നു ആ യുവാവിന്റെ ജീവിതം.
ഇപ്പോഴിതാ, ഒരു ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ അദ്ദേഹത്തിന് മോട്ടോറൈസ്ഡായിട്ടുള്ള ഈ വീല്‍ചെയര്‍ സമ്മാനിച്ചു. ഇതോടെ സഞ്ചരിക്കണമെന്നും തന്റെ കുടുംബത്തെ സഹായിക്കണം എന്നുമൊക്കെയായി ഇഖ്ബാലിന്. ഇതോടുതകൂടി ഇഖ്ബാല്‍ സിങ്ങിന്റെ ആഗ്രഹം തീവ്രമായി. അങ്ങനെ തോറ്റു കൊടുക്കാതെ, ജോലി ചെയ്യണമെന്ന തീരുമാനത്തില്‍ എത്തുകയും സൊമാറ്റോ ഡെലിവറി ബോയിയായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.
12 വര്‍ഷമായി പുറത്തിറങ്ങാറില്ല എന്നതിനാല്‍ തന്നെ തെരുവുകളും വഴികളും ഒക്കെ അദ്ദേഹത്തിന് അപരിചിതമായിരുന്നു. എന്നാല്‍, ഈ പ്രതികൂല സാഹചര്യങ്ങളെ എല്ലാം മറികടന്ന് ദിവസവും അഞ്ച് മുതല്‍ ഏഴ് വരെ ഡെലിവറികള്‍ അദ്ദേഹം നടത്തുന്നുണ്ട്. 200-250 രൂപയാണ് ഇതില്‍ നിന്നും കിട്ടുക.
AMRITSAR WALKING TOURS ആണ് ഫേസ്ബുക്ക് പേജില്‍ ഡെലിവറിക്കായി പോകുന്ന ഇഖ്ബാല്‍ സിങ്ങിന്റെ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ഫേസ്ബുക്ക് പേജ് അദ്ദേഹത്തിന്റെ ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിനെ സഹായിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് സഹായിക്കാനാണ് ഇത്. അതേസമയം, ജിവിതത്തിന്റെ പ്രതിസന്ധിഘട്ടത്തില്‍ തോല്‍ക്കാത്ത ഇഖ്ബാലിനെ നിരവധി പേരാണ് അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.