അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിയായി ഇന്ത്യക്കാരന്‍. ദുബായിയില്‍ ഒരു ഐടി കമ്പനിയില്‍ എഞ്ചിനീയറിങ് കോഓര്‍ഡിനേറ്ററായി ജോലി ചെയ്ത് വരികയായിരുന്ന സകീല്‍ ഖാന്‍ സര്‍വീന്‍ ഖാനാണ് അബുദാബി ബിഗ് ടിക്കറ്റിന്റെ 254-ാം സീരീസ് നറുക്കെടുപ്പില്‍ വിജയിയായത്.
1.5 കോടി ദിര്‍ഹത്തിന്റെ (33 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസാണ് ഇദ്ദേഹം സ്വന്തമാക്കിയത്. ഇദ്ദേഹവും സുഹൃത്തുക്കളും ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. അതിനാല്‍ സമ്മാനത്തുക ഇദ്ദേഹം 15 സുഹൃത്തുക്കളുമായി പങ്കിടും.
also read: ശൗചാലയമാണെന്ന് കരുതി കയറിയത് ആശുപത്രി കെട്ടിടത്തിന്റെ പൈപ്പ് ഡക്ടില്‍, രോഗി മരിച്ച നിലയില്‍
തനിക്ക് കിട്ടുന്ന പണംകൊണ്ട് കടങ്ങള്‍ തീര്‍ക്കാനും സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനുമാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. 2015 മുതല്‍ ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ട്. സാധാരണയായി നറുക്കെടുപ്പില്‍ നമ്പറുകള്‍ ഒട്ടും ആലോചിക്കാതെ തന്നെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നതെന്നും ഇത്തവണ തന്റെ ജന്മദിനത്തില്‍ ടിക്കറ്റ് വാങ്ങിയത് കൊണ്ട് കുറച്ച് ആലോചിച്ചാണ് നമ്പറുകള്‍ തെരഞ്ഞെടുത്തതെന്നും സകീല്‍ പറയുന്നു.
ബിഗ് ടിക്കറ്റിന്റെ കഴിഞ്ഞ ഡ്രീം കാര്‍ പ്രൊമോഷന്‍ നറുക്കെടുപ്പില്‍ വിജയിച്ച മിന്റു ചന്ദ്ര ബാരി ചന്ദ്രയ്ക്ക് ജീപ്പ് റാംഗ്ലര്‍ ആണ് സമ്മാനമായി ലഭിച്ചത്. 2009 മുതല്‍ യുഎഇയിലുള്ള ഇദ്ദേഹം ബംഗ്ലാദേശ് സ്വദേശിയാണ്.
Discussion about this post