ചെന്നൈ: ദേശീയ ബൈക്ക് റേസിങ് മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ പതിമൂന്നുവയസ്സുകാരന് ദാരുണാന്ത്യം. ബെംഗളൂരു സ്വദേശിയായ ശ്രേയസ് ഹരീഷ് എന്ന മത്സരാര്‍ത്ഥിയാണ് മരിച്ചത്. ശ്രേയസിന്റെ മോട്ടര്‍ സൈക്കിള്‍ നിയന്ത്രണം വിട്ട് ഇടിച്ചു മറിയുകയായിരുന്നു.
മദ്രാസ് ഇന്റര്‍നാഷനല്‍ സര്‍ക്കീട്ടില്‍ മത്സരം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് അപകടം സംഭവിച്ചത്. ശ്രേയസ്സിനൊപ്പം പിതാവ് ഹരീഷുമുണ്ടായിരുന്നു. ചെറുപ്പം മുതലേ മോട്ടര്‍ സൈക്കിളുകളോട് അതിയായ താല്‍പര്യമുണ്ടായിരുന്നു ശ്രേയസ്സിന്.
ചെറുപ്പം മുതലേ തന്നെ മത്സരത്തിനായി പരിശീലിച്ചിരുന്നു. ദേശീയ തലത്തില്‍ തുടര്‍ച്ചയായി 4 മത്സരങ്ങളില്‍ ഉള്‍പ്പെടെ ജേതാവുമായി. മലേഷ്യയില്‍ ഈ മാസം നടക്കാനിരുന്ന മത്സരത്തില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പുകള്‍ക്കിടെയാണു ദുരന്തം.
ശ്രേയസ്സിന്റെ അപകട മരണത്തെ തുടര്‍ന്ന് ഇന്നും നാളെയുമുള്ള മത്സരങ്ങള്‍ മദ്രാസ് മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ് റദ്ദാക്കിയിട്ടുണ്ട്.
Discussion about this post