ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സഹോദരിമാര്‍ ഒന്നിച്ചുള്ള ചിത്രം വൈറല്‍. കോത്താരി ഗ്രാമത്തിലെ പാര്‍വതി ക്ഷേത്ര ദര്‍ശനത്തിനിടെയാണ് മോഡിയുടെയും യോഗിയുടെ സഹോദരിമാര്‍ കണ്ടുമുട്ടിയത്.
വെള്ളിയാഴ്ച ഉത്തരാഖണ്ഡിലെ ഗര്‍വാളിലെ ക്ഷേത്രത്തില്‍ വെച്ചാണ് ഇരുവരും അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സഹോദരി വാസന്തിബെന്‍ സാവന്‍ മാസത്തില്‍ ശിവ പ്രാര്‍ത്ഥനക്കായാണ് പൗരി ഗര്‍വാളിലെ നീലകണ്ഠ മഹാദേവ ക്ഷേത്രത്തില്‍ ഭര്‍ത്താവിനൊപ്പം എത്തിത്. തുടര്‍ന്ന് കോത്താരി ഗ്രാമത്തിലെ പാര്‍വതി ക്ഷേത്രം സന്ദര്‍ശിക്കവെയാണ് യോഗി ആദിത്യനാഥിന്റെ സഹോദരി ശശി ദേവിയെ കണ്ടുമുട്ടിയത്.
ഇരുവരുടെയും വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാണ്.
ഇരുവരും ആലിംഗനം ചെയ്യുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. ബി.ജെ.പി നേതാവ് അജയ് നന്ദയാണ് വീഡിയോ പങ്കുവെച്ചത്. പ്രധാനമന്ത്രി മോദിയുടെ സഹോദരി ബസന്തിബെന്നിന്റെയും മുഖ്യമന്ത്രി യോഗിയുടെ സഹോദരി ശശിയുടെയും കൂടിക്കാഴ്ച ലാളിത്യത്തിന്റെയും ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഉദാത്തമായ ഉദാഹരണമാണെന്ന് കുറിച്ചാണ് അജയ് വീഡിയോ പങ്കുവച്ചത്.
PM Modi’s sister Basantiben and CM Yogi’s sister Shashi meeting exemplifies the essence of simplicity, Indian culture, and tradition. It's heartening to witness their bond, transcending politics, and making us proud of these two remarkable individuals representing India's values.… pic.twitter.com/CCYLKkvqVb
— Advocate Ajay Nanda (@ajay_mlnanda) August 4, 2023