ചെന്നൈ: മുന്‍ മിസ്റ്റര്‍ തമിഴ്‌നാടും ബോഡി ബില്‍ഡറുമായിരുന്ന അരവിന്ദ് ഭാസ്‌കറിന് ദാരുണാന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് 30 വയസ് പ്രായമുള്ള അരവിന്ദ് മരണപ്പെട്ടത്.
ഓഗസ്റ്റ് രണ്ടിന് വീട്ടില്‍ വച്ച് ഹൃദയാഘാതമുണ്ടായ അരവിന്ദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അരവിന്ദ് തമിഴ് ടിവി താരം ശ്രുതി ഷണ്‍മുഖ പ്രിയയുടെ ഭര്‍ത്താവ് കൂടിയാണ്. 2022ലെ മിസ്റ്റര്‍ തമിഴ്‌നാട് പട്ടം നേടിയ ഫിറ്റ്‌നെസില്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്ന അരവിന്ദിന്റെ മരണം ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
ബോഡി ബില്‍ഡറും, ഫിറ്റ്‌നെസ് മോഡലും, ഫിറ്റ്‌നെസ് കോച്ചുമായിരുന്ന അരവിന്ദിന് സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരാണുള്ളത്. ചെറുപ്പക്കാര്‍ മരണത്തിന് കീഴടങ്ങുമ്പോള്‍ പ്രത്യേകിച്ച് ആരോഗ്യകാര്യങ്ങളിലും ഫിറ്റ്‌നസിലുമെല്ലാം ശ്രദ്ധ നല്‍കുന്ന ചെറുപ്പക്കാരുടെ അകാല മരണം വലിയ ചര്‍ച്ചയായിരിക്കുകയാണ്.