ന്യൂഡൽഹി: സുപ്രീം കോടതി രാഹുൽ ഗാന്ധിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ച സംഭവത്തിൽ പ്രതികരിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും എകെ ആന്റണിയുടെ മകനുമായ അനിൽ ആന്റണി. പ്രതിപക്ഷപാർട്ടികൾ അവർക്ക് അനുകൂലമായ വിധി വരുമ്പോൾ കോടതികളെ പുകഴ്ത്തുകയാണെന്നും മറിച്ചായിരുന്നെങ്കിൽ കോടതികളെ ആക്ഷേപിക്കുമെന്നും അനിൽ വിമർശിച്ചു.
ഒരു സ്റ്റേ ലഭിച്ചതുകൊണ്ട് രാഹുൽ ഗാന്ധി കുറ്റക്കാരനല്ലാതാകുന്നില്ല. രാഹുൽ തെറ്റ് ചെയ്തിട്ടില്ല എന്നല്ല ഇതിനർഥമെന്നും അനിൽ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ ഗാന്ധി തെറ്റ് ചെയ്തിട്ടില്ല എന്നല്ല ഈ സ്റ്റേയുടെ അർഥമെന്നും അദ്ദേഹം പ്രതികരിച്ചു.
‘പ്രതിപക്ഷ പാർട്ടികൾ അവർക്ക് അനുകൂലമായ വിധി വരുമ്പോൾ കോടതികളെ പുകഴ്ത്തുകയാണ്. അല്ലാത്തപക്ഷം കോടതികളെ ആക്ഷേപിക്കുകയും ചെയ്യുന്നു. ഭാരതീയ ജനതാ പാർട്ടി ഇന്ത്യൻ ഭരണഘടനക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. ഇന്ത്യയിലെ എല്ലാ നീതിന്യായ വ്യവസ്ഥകളെയും നമ്മൾ ബഹുമാനിക്കുന്നു. ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളെയും ബഹുമാനിക്കുന്നു. അതിൽ പ്രതികൂലമോ അനുകൂലമോ ആയ സാഹചര്യങ്ങൾക്കു പ്രസക്തിയില്ല’- എന്നാണ് അനിൽ ആന്റണിയുടെ വാക്കുകൾ.
അതേസമയം, ദേശീയ ദനറൽ സെക്രട്ടറി സ്ഥാനത്തെ കുറിച്ചും അനിൽ ാന്റണി പ്രതികരിക്കുന്നുണ്ട്. പാർട്ടി ഏൽപിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കാൻ മാത്രമാണ് താൽപര്യം പുതുപ്പള്ളിയിലെ സ്ഥാനാർഥിത്വം സംബന്ധിച്ച പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അനിൽ ആന്റണി പറഞ്ഞു.
Discussion about this post