സോഷ്യൽമീഡിയ ഉപയോക്താക്കളുടെ ഹൃദയം കവരുകയാണ് ഈ രണ്ട് കൊച്ചുകുട്ടികളുടെ സഹജീവി സ്‌നേഹം. ഇരുവരും ഒരു തെരുവുനായയെ സാഹസികമായി രക്ഷിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
അഴുക്കുചാലിന് ഉള്ളിലെ പൊത്തിൽ കുടുങ്ങിപ്പോയ പേടിച്ചരണ്ട തെരുവ് നായയെ രക്ഷപ്പെടുത്തുകയാണ് ഈ കുട്ടികൾ. മലിനജലം ശക്തമായി ഒഴുകുന്ന ഈ അഴുക്കുചാലിൽ നിന്നും നിസ്സഹായനായ മൃഗത്തെ സഹായിക്കുകയാണിവർ.
ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോയ്ക്ക് ദശലക്ഷക്കണക്കിനാണ് ലൈക്കുകളും ഷെയറുകളും. ആര്യ വംശി എന്ന ഉപയോക്താവാണ് ഹൃദയസ്പർശിയായ വീഡിയോ പോസ്റ്റ് ചെയ്തത്. രണ്ട് ആൺകുട്ടികൾ നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതും, ഒടുവിൽ സുരക്ഷിതമായി രക്ഷിച്ച് കൊണ്ടുവരുന്നതുമാണ് വിഡിയോയിൽ കാണുന്നത്.
ഈ വീഡിയോ ഇതിനോടകം തന്നെ ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇതിന് നിരവധി പ്രതികരണങ്ങളും ലഭിക്കുകയാണ്. വീഡിയോ മനോഹരമാണെന്നാണ് ആളുകൾ കമന്റിലൂടെ അറിയിക്കുന്നത്.