താനെ: എന്‍സിസി കേഡറ്റുകളോട് സീനിയര്‍ കേഡറ്റുകളുടെ ക്രൂരത പുറത്ത്. മഴയത്ത് ചെളിയില്‍ തല കുമ്പിട്ടിരുത്തി എന്‍സിസി കേഡറ്റുകളോടുള്ള കഠിന ശിക്ഷാരീതിയുടെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ചളി വെള്ളക്കെട്ടില്‍ പത്തോളം എന്‍സിസി വിദ്യാര്‍ത്ഥികള്‍ തല കുത്തി പുഷ്അപ് പൊസിഷനില്‍ നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. അത് ചെയ്യാന്‍ പറ്റാതെ പതിയെ ഒന്നുതിരിഞ്ഞു മാറുന്ന സമയത്ത് സീനിയര്‍ വിദ്യാര്‍ത്ഥി ശകാരിക്കുന്നതും വടി ഉപയോഗിച്ച് ക്രൂരമായി അടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജൂനിയര്‍ കേഡറ്റുകളെ സീനിയര്‍ വിദ്യാര്‍ത്ഥിയാണ് മര്‍ദിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
മഹാരാഷ്ട്രയിലെ താനെയിലെ ജോഷി ബേഡേക്കര്‍ കോളേജ് ക്യാംപസില്‍ നിന്നുള്ളതാണ് പുറത്ത് വന്ന ദൃശ്യങ്ങള്‍. ചെളി വെള്ളത്തില്‍ മുട്ടു കുത്തിയിരിക്കുന്ന ജൂനിയര്‍ കേഡറ്റുകളെ വലിയ വടികൊണ്ടാണ് സീനിയര്‍ കേഡറ്റ് മര്‍ദിക്കുന്നത്. മര്‍ദനം താങ്ങാനാവാതെ വിദ്യാര്‍ത്ഥികള്‍ ചെളി വെള്ളത്തില്‍ നിലത്തേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.
കൈകള്‍ പിന്നിലേക്ക് കെട്ടിയാണ് വിദ്യാര്‍ത്ഥികളെ ചെളി വെള്ളത്തില്‍ മുട്ടിലിരുത്തിയിരിക്കുന്നത്. കോളേജിലെ മറ്റൊരു വിദ്യാര്‍ത്ഥി പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.
എന്‍സിസി പരിശീലന കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സേനയിലേതിന് സമാനമായ പരിശീലനമാണ് നല്‍കുന്നത്. പരിശീലനത്തിനിടയ്ക്ക് പറ്റിയ തെറ്റിനുള്ള ശിക്ഷയെന്ന രീതിയിലാണ് വിഡിയോയിലെ ക്രൂര മര്‍ദനം. വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത് അധ്യാപകരല്ലെന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ സുചിത്ര നായിക് ഇതിനോടകം ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയിട്ടുണ്ട്.
കോളേജിലെ തന്നെ വിദ്യാര്‍ത്ഥിയാണ് ജൂനിയര്‍ കേഡറ്റുകളെ മര്‍ദിച്ചത്. ഈ വിദ്യാര്‍ത്ഥിക്കെതിരെ അച്ചടക്ക നടപടികള്‍ ആരംഭിച്ചതായും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. സമാനമായ അക്രമങ്ങള്‍ നേരിടേണ്ടി വന്ന വിദ്യാര്‍ത്ഥികള്‍ ആരെയും ഭയന്ന് നില്‍ക്കാതെ പരാതിയുമായി പ്രിന്‍സിപ്പലിനെ സമീപിക്കണമെന്നും സുചിത്ര നായിക് കൂട്ടിച്ചേര്‍ത്തു.
പരിശീലനത്തിനിടയില്‍ മനുഷ്യത്വരഹിതമായ രീതിയില്‍ സഹപാഠികളെ തല്ലിച്ചതയ്ക്കുന്ന എന്‍സിസി മുറയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
Junior students of National Cadet Corps (NCC) were subjected to assault purportedly by a senior trainer at the campus of Vidya Prasarak Mandal or #Thane college after an undated video of the brutal thrashing went viral @TOIMumbai #Mumbai pic.twitter.com/IPtYdtw1nr
— Nishikant Karlikar (@NishikantkTOI) August 3, 2023
Discussion about this post