ആഘോഷത്തിന്റെ ഭാഗമായി പിതാവ് ആകാശത്തേക്ക് വെടിവെച്ചു; എട്ടുവയസുകാരന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ആഘോഷച്ചടങ്ങിനിടെ ആകാശത്തേക്ക് വെച്ച വെടിയേറ്റ് എട്ടുവയസുകാരന്‍ മരിച്ചു. വടക്കന്‍ ഡല്‍ഹിയിലെ ഉസ്മാന്‍പുരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. 42കാരന്റെ വെടിയേറ്റാണ് ബാലന്‍ കൊല്ലപ്പെട്ടത്. വെടിവെച്ചയാളുടെ മകനാണ് മരിച്ച ബാലനെന്ന് പോലീസ് പറഞ്ഞു.

ആകാശത്തേക്ക് വെച്ച വെടി കുട്ടിയുടെ കവിളിലാണ് കൊണ്ടത്. കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇതിനിടെ, ഉത്തര്‍പ്രദേശിലെ വ്യക്തിയില്‍ നിന്നാണ് തനിക്ക് തോക്ക് ലഭിച്ചതെന്ന് അറസ്റ്റിലായ 42കാരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഫത്തേപൂര്‍ ബേരിയിലെ ഫാം ഹൗസില്‍ വെച്ച് പുതുവത്സര ആഘോഷത്തിനിടെ മുന്‍ ജെഡിയു നേതാവിന്റെ വെടിയേറ്റ് യുവതി മരിച്ചതിനു പിന്നാലെ നടന്ന ഈ ദാരുണ സംഭവം ഡല്‍ഹിയെ വീണ്ടും നടുക്കിയിരിക്കുകയാണ്.

Exit mobile version