കിടപ്പുമുറിയിൽ അതിക്രമിച്ച് കയറി പീഡനശ്രമം; എതിർത്ത വീട്ടമ്മയെ തലയിടിപ്പച്ച് കൊലപ്പെടുത്തി; ബന്ധുവായ യുവാവും കൂട്ടാളിയും പിടിയിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈ കൊടുങ്ങയ്യൂരിൽ ലൈംഗിക പീഡന ശ്രമം ചെറുത്ത വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ 21-കാരനും സുഹൃത്തും പിടിയിൽ. ചെന്നൈ സ്വദേശികളായ അഗസ്റ്റിൻ അരുൺ, ഇയാളുടെ സുഹൃത്ത് സോളമൻ(22) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ഇരുവരും ബന്ധുവായ 48-കാരിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. അരുണിന്റെ ബന്ധുവായ സ്ത്രീയുടെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പീഡനശ്രമം ചെറുത്തതോടെയാണ് ഇയാൾ സ്ത്രീയെ തലയിടിപ്പിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

ശനിയാഴ്ച വൈകിട്ടാണ് 48-കാരിയെ വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ALSO READ- 15കാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ വിറ്റത് ഇൻസ്റ്റഗ്രാമിലൂടെ; ലഭിച്ചത് പതിനായിരങ്ങളെന്ന് കുളത്തൂപ്പുഴ പീഡനക്കേസ് പ്രതി

അരുണും സുഹൃത്തായ സോളമനും ഇവരുടെ വീട്ടിലെത്തിയിരുന്നതായി പോലീസ് കണ്ടെത്തിയതാണ് വഴിത്തിരിവായത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ വീട്ടമ്മയെ കൊലപ്പെടുത്തിയത് അരുൺ ആണെന്നും സംഭവസമയം സോളമനും കൂടെയുണ്ടായിരുന്നതായും വ്യക്തമായത്.

Exit mobile version