തിരുപ്പതി ലഡു ഉണ്ടാക്കാന്‍ ഇനി ‘നന്ദിനി’ നെയ്യ് ഉപയോഗിക്കില്ല, കാരണം ഇതാണ്

വിലയിലുള്ള വിയോജിപ്പ് കാരണം തിരുപ്പതി തിരുമല ട്രസ്റ്റ് കരാറില്‍ നിന്നും പിന്മാറി.

ബെല്ലാരി: തിരുപ്പതി ക്ഷേത്രത്തിലെ വളരെ പ്രശസ്തമായ പ്രസാദമാണ് തിരുപ്പതി ലഡു. തിരുപ്പതി ലഡ്ഡു നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ (കെഎംഎഫ്) നെയ്യ് ആണ്. എന്നാല്‍ ഇനി മുതല്‍ കെഎംഎഫ് ഉത്പന്നമായ നന്ദിനി നെയ്യ് ലഡു ഉണ്ടാക്കാന്‍ ഉപയോഗിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

വിലയിലുള്ള വിയോജിപ്പ് കാരണം തിരുപ്പതി തിരുമല ട്രസ്റ്റ് കരാറില്‍ നിന്നും പിന്മാറി. കഴിഞ്ഞ ഒരു വര്‍ഷമായി, ടെന്‍ഡര്‍ വിളിക്കുന്നു, ഞങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് നെയ്യ് നല്‍കണമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നു. ഉയര്‍ന്ന ഗുണമേന്മയുള്ള നെയ്യ് നല്‍കിയിട്ടും കുറഞ്ഞ വിലയ്ക്ക് അത് നല്കണമെന്നുള്ള ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ ചെയര്‍മാനും ബെല്ലാരി മില്‍ക്ക് യൂണിയന്‍ ഡയറക്ടറുമായ ഭീമാ നായിക് പറഞ്ഞു.

എന്നാല്‍ ഇതുവരെ നന്ദിനി നെയ്യായിരുന്നു തിരുപ്പതി ലഡുവിന് ഉപയോഗിച്ചിരുന്നത്. ഇനി ഏറ്റവും കുറഞ്ഞ തുകയ്ക്ക് ലേലം ചെയ്യുന്നയാള്‍ നെയ്യ് വിതരണം ചെയ്യും. കെഎംഎഫ് നെയ്യ് കൊണ്ടാണ് ലഡ്ഡുവിന് കൂടുതല്‍ രുചിയെന്ന് ടിടിഡി പലതവണ പറഞ്ഞിട്ടും കരാര്‍ അവസാനിക്കുകയാണ്.

Exit mobile version