ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം റാഫേല്‍ കരാര്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ വിശയത്തില്‍ അനില്‍ അംബാനിയുടെ പേര് പറയരുതെന്ന് സ്പീക്കറുടെ നിര്‍ദേശം ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ വഴയായിരുന്നു. എങ്കില്‍ ‘ഡബിള്‍ എ’ എന്ന് പറയാമോ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുചോദ്യം. ഇന്നു കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വീറ്റ് പേജില്‍ വന്നതോടെ വൈറലായി.
റാഫേല്‍ കരാറിന്റെ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് അനില്‍ അംബാനിയെ വലിച്ചിഴയ്‌ക്കേണ്ട എന്നായിരുന്നു സ്പീക്കര്‍ സുമിത്ര മഹാജന്‍ നിര്‍ദേശിച്ചത്. അനില്‍ അംബാനിയുടെ പേര് പരാമര്‍ശിക്കുന്നതിനെയാണ് വിലക്കിയത്. ‘എനിക്ക് അദ്ദേഹത്തിന്റെ പേര് പറയാനാവില്ലേ..?’ അതിനും നിരോധനം ഉണ്ടോ ? എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുചോദ്യം. പേര് പരാമര്‍ശിച്ചാല്‍ അത് നിയമവിരുദ്ധമാകുമെന്ന് സ്പീക്കറുടെ മറുപടി. ”മാഡം, എങ്കില്‍ ഞാന്‍ അദ്ദേഹത്തെ ഡബിള്‍ എ (അഅ) എന്ന് വിളിച്ചോട്ടെ..?” എന്ന് വീണ്ടും രാഹുല്‍. അംബാനിയുടെ പേര് പറയുന്നതിനെ ഭരണപക്ഷവും എതിര്‍ത്തു. അംബാനി ബിജെപി മെമ്പര്‍ ആണോ എന്നാണ് രാഹുല്‍ തിരിച്ച് ചോദിച്ചത്. തുടര്‍ന്ന് പ്രസംഗത്തിലുടനീളം രാഹുല്‍ അംബാനിയെ ‘ഡബിള്‍ എ’ എന്നാണ് വിശേഷിപ്പിച്ചത്. ഇടക്ക് അനില്‍ അംബാനി എന്ന് പരാമര്‍ശിച്ചപ്പോള്‍ ഉടന്‍ തന്നെ ഡബിള്‍ എ എന്ന് തിരുത്തുണ്ടായി. പാര്‍ലമെന്റിലെ രസകരമായ ഈ വാക്‌പോര് സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തതോടെ സംഭവം വൈറലായി.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാര്‍ട്ടൂണാണ് ട്വീറ്റില്‍. ഇതാണ് ഇദ്ദേഹത്തിന്റെ ഊര്‍ജ്ജത്തിന്റെ രഹസ്യം എന്ന ശീര്‍ഷകത്തില്‍ ഇട്ട കാര്‍ട്ടൂണില്‍. ഇന്‍സര്‍ട്ട് ഡബിള്‍ എ ബാറ്ററി എന്ന ഹാഷ്ടാഗുമുണ്ട്. അനില്‍ അംബാനിയാണ് മോദിയുടെ ഊര്‍ജ്ജമെന്നും കാര്‍ട്ടൂണ്‍ പറയുന്നു. ‘ഡബിള്‍ എ’ എന്ന് പേരിട്ട ബാറ്ററി ചെണ്ട കൊട്ടുന്ന മോദിയില്‍ ഇടുമ്പോള്‍ മോദി പ്രതിമയ്ക്ക് ജീവന്‍ വയ്ക്കുന്നതാണ് ട്വീറ്റില്‍. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.
അതേസമയം പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ രണ്ട് മണിക്കൂര്‍ സംസാരിച്ചിട്ടും തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ലെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. അനില്‍ അംബാനിക്ക് അനുബന്ധ കരാര്‍ ലഭിച്ചത് എങ്ങനെ? റഫാല്‍ വിമാനങ്ങളുടെ എണ്ണം കുറച്ചത് എന്തിന് ? ഈ രണ്ട് ചോദ്യങ്ങളാണ് രാഹുല്‍ ഇന്നലെ ലോക്‌സഭയില്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ ഉന്നയിച്ചത്.
Discussion about this post