ന്യൂഡല്‍ഹി: ‘ആര്‍ക്കാണ് 52 ഇഞ്ച് നെഞ്ചളവുള്ളത്. ഭഗവാന് ഹനുമാന് തന്റെ നെഞ്ച് വലിച്ചു തുറന്ന കഥ ഞാന്‍ രാമായണത്തില്‍ വായിച്ചിട്ടുണ്ട്, ഹനുമാന് പോലും 52 ഇഞ്ച് നെഞ്ചളവ് ഉണ്ടോയെന്ന് സംശയമാണ്’- മുന്‍ധനമന്ത്രി പി ചിദംബരം തമിഴ്നാട് ജമാഅത്തുല്‍ ഉലമാ സഭാ കോണ്‍ഫറന്‍സില്‍ സംസാരിക്കവേ പറഞ്ഞ വാക്കുകളാണിത്. 2014 തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റാലിയില്‍ വെച്ച് തനിക്ക് 56 ഇഞ്ച് നെഞ്ചളവുണ്ടെന്ന് അവകാശപ്പെട്ട നരേന്ദ്ര മോഡിയെ പരിഹസിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ്.
കോണ്‍ഫറന്‍സില്‍ ബിജെപിയുടെ സുപ്രധാന നയങ്ങളായ ജിഎസ്ടിയേയും നോട്ടുനിരോധനത്തേയും അദ്ദേഹം വിമര്‍ശിച്ചു. ഈ സര്‍ക്കാരിനെ എതിര്‍ക്കാന്‍ ചില കാരണങ്ങളുണ്ട്, നോട്ടു നിരോധനം പോലെ. എല്ലാ തെറ്റുകളും ചെയ്തത് ഒരാള്‍ തന്നെയാണ്. നോട്ടുനിരോധനം നടത്തിയത് ഒരാളാണ്, ജിഎസ്ടിയും അതുപോലെ തന്നെ, ചിദംബരം പറയുന്നു. ഭൂരിപക്ഷ രാഷ്ട്രീയം ഏകാധിപത്യത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
Discussion about this post