ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കല്യാണം കഴിപ്പിക്കൂ എന്ന് സോണിയാ ഗാന്ധിയോട് ഹരിയാനയിലെ ഗ്രാമീണ സ്ത്രീകള്‍. സോനിപതില്‍ നിന്ന് ജന്‍പഥ് സന്ദര്‍ശിക്കാനെത്തിയ വനിതകളാണ് സോണിയ ഗാന്ധിയോട് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ സോണിയ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ വൈറല്‍.
നിങ്ങള്‍ അവന് ഒരു വധുവിനെ അന്വേഷിക്കൂ എന്നാണ് സോണിയ മറുപടി നല്‍കിയത്. അതേസമയം, ഡല്‍ഹിയില്‍ ഇന്ത്യഗേറ്റും ഇന്ദിര ഗാന്ധി മ്യൂസിയവും സന്ദര്‍ശിച്ച ശേഷമാണ് വനിതകള്‍ സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്. ഹരിയാനയില്‍ നിന്ന് കൊണ്ടു വന്ന ലസ്സിയും വനിതകള്‍ സോണിയ ഗാന്ധിക്ക് നല്കി.
രാഹുല്‍ ഗാന്ധിയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. തനിക്കും അമ്മയ്ക്കും പ്രിയങ്കയ്ക്കും ഓര്‍മ്മിച്ചു വയ്ക്കാനുള്ള ദിവസം എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ വനിതകളുടെ സന്ദര്‍ശനത്തിന്റെ വിഡിയോ പങ്കുവച്ചത്.