ജയ്പൂര്‍: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ പാകിസ്ഥാനിലേക്ക് പുറപ്പെട്ട 16കാരിയെ പോലീസ് പിടികൂടി. ലാഹോര്‍ താമസിക്കുന്ന കാമുകനെ കാണാനാണ് 16കാരി ജയ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. ലാഹോറിലേക്ക് ടിക്കറ്റ് ചോദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
വിസയും പാസ്പോര്‍ട്ടുമില്ലാതെയാണ് പെണ്‍കുട്ടി വിമാനത്താവളത്തിലെത്തിയതെന്നും വിമാനത്താവള അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ എയര്‍പോര്‍ട്ട് പോലീസിനെ ഏല്‍പ്പിച്ചു.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ജയ്പൂരിനടുത്താണ് താമസിക്കുന്നതെന്നും ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പാകിസ്ഥാന് സ്വദേശി അഫ്സല് എന്ന യുവാവിനെ കാണാനാണ് പോകുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയെ പാകിസ്ഥാനിലേക്കെത്തിക്കാന് പാക് സ്വദേശിയായ സുഹൃത്ത് സഹായിച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അഫ്സലും പെണ്‍കുട്ടിയും ഒരു വര്‍ഷമായി ഇന്‍സ്റ്റാഗ്രാമിലൂടെ ബന്ധപ്പെടുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. അതേസമയം, പെണ്‍കുട്ടിയെ ജയ്പൂരിലേക്ക് വരാന്‍ സഹായിച്ച രണ്ട് ആണ്‍കുട്ടികളെ പോലീസ് സംഘം ചോദ്യം ചെയ്തു.
Discussion about this post