ഐസ്ക്രീം പ്രേമികൾക്കായി വ്യത്യസ്തമായ വിരുന്നൊരുക്കി ബാംഗ്ലൂരിലെ ഒരു ഐസ്ക്രീം പാർലർ. നൃത്തം ചെയ്താൽ ഇവിടെ ഐസ്ക്രീം ഫ്രീ ആയി കഴിക്കാം. ദേശീയ ഐസ്ക്രീം ദിനാചരണത്തോടനുബന്ധിച്ചാണ് ഈ ഐസ്ക്രീം പാർലർ ഉടമകൾ ഇത്തരത്തിൽ വ്യത്യസ്തമായ ഒരു ആശയം നടപ്പിലാക്കിയത്.
ഐസ്ക്രീം ആവശ്യമുള്ള ആളുകൾ ക്യാഷ് കൗണ്ടറിലെത്തി ‘രണ്ട് ചുവട് നൃത്തം വെച്ചാൽ ഒരു സ്കൂപ്പ് ഫ്രീ.’ ഇതായിരുന്നു ഐസ്ക്രീം പ്രേമികളെ ആകർഷിച്ച രസകരമായ ഐസ്ക്രീം ദിനാഘോഷം.
ഡാൻസ് അറിയാത്തവരാണെങ്കിൽ പോലും വിഷമിക്കണ്ട സന്തോഷത്തിൽ ആനന്ദനൃത്തം ചെയ്താൽ ഐസ്ക്രീം കിട്ടും. ബാംഗ്ലൂരിലെ ‘കോർണർ ഹൗസ് ഐസ്ക്രീംസ്’ ആണ് പണത്തിന് പകരം ഡാൻസ് കളിക്കുന്നവർക്ക് സൗജന്യമായി ഐസ്ക്രീം സ്കൂപ്പുകൾ വിതരണം ചെയ്തത്. ഈ വർഷം ജൂലൈ 16 -നായിരുന്നു ഐസ്ക്രീം ദിനം. നിരവധിയാളുകളാണ് ജൂലൈ 16 -ന് കോർണർ ഹൗസ് ഐസ്ക്രീംസിൽ എത്തിയത്.
Discussion about this post