മണിപ്പൂരിൽ ക്രൂരത കാട്ടി സൈന്യവും; തോക്കേന്തിയ ബിഎസ്എഫ് ജവാൻ യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; വീഡിയോ പുറത്തെത്തിയതോടെ നടപടി

ന്യൂഡൽഹി: മണിപ്പൂരിലെ വംശീയ കലാപത്തിനിടെ വീണ്ടും പീഡനത്തിനിരയാക്കപ്പെട്ട് സ്ത്രീകൾ. മണിപ്പുരിലെ പലവ്യഞ്ജനക്കടയിൽവച്ച് അതിർത്തിരക്ഷാ സേനയിലെ ഹെഡ്കോൺസ്റ്റബിൾ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തെത്തി. സംഭവം വിവാദമായതോടെ അതിക്രമം കാണിച്ച ജവാനെ സസ്പെൻഡ് ചെയ്തുവെന്നും കേസ് രജിസ്റ്റർ ചെയ്തുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. ഒരു പലവ്യഞ്ജന കടയിലെ സിസിടിവി ക്യാമറയിലാണ് കടയ്ക്കുള്ളിൽ നടന്ന അതിക്രമം പതിഞ്ഞത്.

ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി എടുത്തത്. തോക്കേന്തിയ ജവാൻ യുവതിയോട് അതിക്രമം കാണിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സതീഷ് പ്രസാദ് എന്ന ജവാനാണ് ദൃശ്യങ്ങളിലുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ജൂലായ് 20ന് പെട്രോൾ പമ്പിന് സമീപമുള്ള കടയിൽവച്ചായിരുന്നു സംഭവമെന്നാണ് റിപ്പോർട്ട്. ജവാനെ സസ്പെൻഡ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ALSO READ- ഭർതൃവീട്ടിൽ നിന്നും ഇറങ്ങിയ ഐശ്വര്യയും രണ്ട് പിഞ്ചുമക്കളും കിണറ്റിൽ മരിച്ചനിലയിൽ; പാലക്കാട് മേലാർക്കോട്ടെ കണ്ണീരായി രണ്ടര വയസുകാരി അനുഗ്രഹയും ആരോമലും

സംഭവത്തിൽ പരാതി ലഭിച്ചതിന് പിന്നാലെ പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ് ജവാനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. നേരത്തെ കലാപത്തിനിടെ മണിപ്പുരിൽ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപാണ് ഒരു ജവാന്റെ ലൈംഗികാതിക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Exit mobile version