സോഷ്യല്‍മീഡിയയില്‍ താരമാവണം, വെള്ളച്ചാട്ടത്തില്‍ നിന്ന് റീല്‍സ് എടുത്ത് യുവാവ്, കാല്‍തെന്നിവീണ് കാണാതായി

ഉഡുപ്പി: സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടാന്‍ വെള്ളച്ചാട്ടത്തില്‍ നിന്ന് റീല്‍സ് വിഡിയോ ചിത്രീകരിക്കവെ കാല്‍ തെന്നി വീണ് യുവാവ്. ഉഡുപ്പി ജില്ലയിലെ അര്‍സിനഗുണ്ടി വെള്ളച്ചാട്ടത്തിലാണ് സംഭവം.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വെള്ളച്ചാട്ടത്തില്‍ നിന്ന് റീല്‍സ് വിഡിയോ ചിത്രീകരിക്കുന്നതിന് ഇടയില്‍ കാല്‍തെന്നി യുവാവ് ഒഴുക്കില്‍പ്പെടുകയായിരുന്നു.

also read: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ വിദ്യാര്‍ത്ഥിനി, രക്ഷകയായെത്തി അധ്യാപിക

അതേസമയം, യുവാവിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

also read; മദ്യലഹരിയില്‍ തടിക്കഷ്ണം കൊണ്ട് അഞ്ചുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചു, രക്ഷിക്കാനെത്തിയ അമ്മയ്ക്കും മര്‍ദനം,രണ്ടാനച്ഛന്‍ അറസ്റ്റില്‍

പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് യുവാവിന്റെ കുടുംബാംഗങ്ങളും കൊല്ലൂര്‍ എത്തിയിട്ടുണ്ട്. യുവാവിനായി തെരച്ചില്‍ നടക്കുകയാണ്.

Exit mobile version