ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയെ കോണ്‍ഗ്രസ് നടപടിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസ് രാജ്യത്തെ കര്‍ഷകരെ വോട്ടുബാങ്കുകളായി മാത്രമാണ് കാണുന്നത്.ഞങ്ങള്‍ അവരെ കാണുന്നത് അന്നദാതാക്കളായാണ്. ഇതാണ് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസമെന്നും മോഡി പറഞ്ഞു.
മുന്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ കര്‍ഷകര്‍ക്ക് ഗുണമുള്ള പദ്ധതികള്‍ നടപ്പാക്കിയിരുന്നെങ്കില്‍ അവര്‍ക്ക് വായ്പയെടുക്കേണ്ടി വരില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് തന്നെ കടങ്ങള്‍ എഴുതി തള്ളി കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോഡി കുറ്റപ്പെടുത്തി. നടപ്പാക്കിയ പല പദ്ധതികള്‍ക്കും കോണ്‍ഗ്രസ് കുടുംബത്തിലുള്ളവരുടെ പേരുകള്‍ നല്‍കിയെന്നും മോഡി കുറ്റപ്പെടുത്തി