ബാംഗ്ലൂര്‍: രാജ്യത്ത് പലയിടത്തും തക്കാളി വില കുതിച്ചുയരുകയാണ്. ഇതോടെ മോഷണകഥകള്‍ കേള്‍ക്കുന്നതും പതിവായിക്കൊണ്ടിരിക്കുകയാണ്. ബംഗളൂരു ആര്‍എംസി യാര്‍ഡ് പൊലിസ് സ്റ്റേഷന് പരിധിയിലാണ് ഏറ്റവും പുതിയ തക്കാളി മോഷണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തക്കാളിലോഡുമായി ചന്തയിലേക്ക് പോവുകയായിരുന്ന കര്‍ഷകനെ ദമ്പതികള്‍ കവര്‍ച്ചക്കിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് 36ഉം 35ഉം വയസുള്ള ഭാസ്ക്കറും ഭാര്യ സിന്ധുജയുമാണ് അറസ്റ്റിലായത്. ഹിരിയുര്‍ നഗരത്തില്‍ നിന്നും കോലാര്‍ ചന്തയിലേക്ക് പോകവെയാണ് കര്‍ഷകനെ ആക്രമിച്ച് തക്കാളി മോഷണം.
also read: ഹെല്‍മറ്റ് വച്ചില്ലെന്ന കുറ്റം, ഓട്ടോ ഡ്രൈവര്‍ക്ക് പിഴ ചുമത്തി പോലീസ്!
സംഭവത്തില്‍ ദമ്പതികളുടെ റോക്കി, കുമാര്‍, മഹേഷ് എന്നീ സഹായികള്‍ക്കായി പൊലിസ് തിരച്ചില്‍ നടത്തുകയാണ്. രണ്ടര ലക്ഷത്തോളം വിലവരുന്ന 2000കിലോ തക്കാളിയാണ് വാനിലുണ്ടായിരുന്നത്.
വണ്ടിയില്‍ തക്കാളി കണ്ടതോടെ സംഘം പിന്തുടര്ന്ന് വണ്ടി തടഞ്ഞു നിര്‍ത്തി. ഡ്രൈവറെയും കര്‍ഷകനെയും ആക്രമിച്ച ശേഷം വണ്ടി കടത്തിക്കൊണ്ടുപോവുകയായിരുന്നു. അല്പദൂരം ചെന്ന ശേഷം ഇരുവരെയും റോഡിലിറക്കിവിട്ട് കൊള്ളസംഘം വണ്ടിയുമായി തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞു.
തക്കാളി വിറ്റ ശേഷം ദമ്പതികള്‍ മറ്റൊരു വണ്ടിയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് പ്രതികള്‍ പിടിയിലായത്.
Discussion about this post