ലക്നൗ: പബ്ജി ഗെയിം കളിച്ച് പ്രണയത്തിലായി പാകിസ്താനിൽ നിന്നും ഇന്ത്യയിലെത്തിയ സീമ ഹൈദറിനെ കാമുകൻ മർദ്ദിച്ചിരുന്നെന്ന് വെളിപ്പെടുത്തൽ. സീമ ഹൈദറിനെ പങ്കാളി സച്ചിൻ മീണ ഉപദ്രവിച്ചു എന്നാണ് ഇരുവരും മുൻപ് വാടകയ്ക്ക്താമസിച്ചിരുന്ന വീടിന്റെ ഉടമ വെളിപ്പെടുത്തിയിരിക്കുന്നത്.
നിരന്തരം ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായും സച്ചിൻ സീമയെ മർദിച്ചിരുന്നെന്നും നോയ്ഡ ഗൗതം ബുദ്ധനഗറിലെ വീട്ടുടമ വെളിപ്പെടുത്തി. സീമയുടെ ചില രീതികൾ സച്ചിന് ഇഷ്ടമായിരുന്നില്ല. ഇതേ ചൊല്ലിയായിരുന്നു ഇരുവരും തമ്മിൽ തർക്കം. ദിവസവും വഴക്കിടാറുണ്ടായിരുന്നെന്നും ഇയാൾ പറയുന്നു.
‘സീമയ്ക്ക് സ്ഥിരമായി ബീഡി വലിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. ഇത് സച്ചിന് ഇഷ്ടമായിരുന്നില്ല. ഇതേതുടർന്ന് ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായി. പലപ്പോഴും സീമയെ സച്ചിൻ അടിച്ചു.”-എന്നാണ് ഇയാലുടെ വെളിപ്പെടുത്തൽ.
ഇന്ത്യയിലേക്കുള്ള വീസ ഇല്ലാതെയാണ് നേപ്പാൾ വഴി സീമ ഹൈദറും മക്കളും രാജ്യത്തെത്തിയത്. തുടർന്ന് സച്ചിനൊപ്പം വീട് വാടകയ്ക്ക് എടുത്ത് താമസം ആരംഭിച്ചു. നിയമവിരുദ്ധമായി രാജ്യത്തേക്ക് എത്തിയതിനാൽ സീമയെയും സഹായം നൽകിയതിന് സച്ചിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പബ്ജിയിലൂടെ പ്രണയിച്ചാണ് എത്തിയതെന്ന് സീമ പോലീസിനെ അറിയിച്ചിരുന്നു. തുടർന്ന് ഇരുവർക്കും ജാമ്യം ലഭിച്ചു. സീമയ്ക്ക് ഇന്ത്യയിൽ തുടർന്ന് താമസിക്കുന്നതിനു നിയമതടസങ്ങളുണ്ട്. പക്ഷെ ഇവർ പാക്കിസ്ഥാനിലേക്കു തിരിച്ചു പോകില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post