മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി തെരുവില്‍ വലിച്ചിഴച്ച സംഭവം രാജ്യത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. തങ്ങളെ അക്രമികള്‍ക്ക് മുന്നിലിട്ടുകൊടുത്തത് പോലീസാണെന്ന് ആക്രമിക്കപ്പെട്ട സ്ത്രീകളില്‍ ഒരാള്‍ പറയുന്നു.
അക്രമസംഭവങ്ങളെ തുടര്‍ന്ന് തങ്ങളുടെ ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നും സ്ത്രീകള്‍ എല്ലാവരും ചേര്‍ന്ന് ഒരു സംഘമായാണ് ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയതെന്നും അപ്പോഴാണ് അക്രമികളുടെ കണ്ണില്പെട്ടതെന്നും ഒരു സ്ത്രീ പറയുന്നു.
രക്ഷപ്പെട്ടോടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് തങ്ങളെ സഹായിക്കാനായി എത്തിയിരുന്നു. എന്നാല്‍ അക്രമികള്‍ പൊലീസിന്റെ പക്കല്‍ നിന്നാണ് തങ്ങളെ വലിച്ചിഴച്ചു കൊണ്ടുപോയതെന്നും അക്രമികള്‍ക്കൊപ്പമായിരുന്നു പൊലീസ് നിലകൊണ്ടതെന്നും സ്ത്രീ പറയുന്നു.
കൊടിയ ആക്രമണത്തിനും അപമാനത്തിനുമൊടുവില്‍ അവിടെ നിന്നും എങ്ങനെയൊക്കെയോ രക്ഷപ്പെടുകയായിരുന്നുവെന്നും സംഭവത്തിന്റെ വിഡിയോ പ്രചരിക്കുന്നതൊന്നും അറിഞ്ഞില്ലെന്നും സ്ത്രീ പറയുന്നു.
Discussion about this post