മുംബൈ: മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. അന്‍പതോളം വീടുകള്‍ മണ്ണിനടിയിലായെന്നാണ് സംശയം. റായ്ഗഡ് ഇര്‍ഷാല്‍ഗഡിലാണ് മണ്ണിടിച്ചിലുണ്ടായത്.
മണ്ണിടിച്ചിലിനിടെ കുടുങ്ങിയ ഇരുപത്തിനാലോളം പേരെ സംഭവസ്ഥലത്ത് നിന്നും രക്ഷപെടുത്തി. ദുരന്തനിവാരണസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
also read: കടൽകടന്നൊരു പ്രണയം; സ്നേഹിതനെ തേടി പോളണ്ടുകാരി ഇന്ത്യയിൽ, പൂർണ്ണ പിന്തുണയുമായി യുവതിയുടെ മകൾ
ബുധനാഴ്ച രാത്രി പത്തരയോടെയാണ് വലിയ മണ്ണിടിച്ചിലുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവസ്ഥലത്ത് പൊലീസും ദ്രുതകര്‍മസേനയും ക്യാംപ് ചെയ്യുന്നുണ്ട്.
also read: ഉമ്മൻചാണ്ടിക്ക് ആദരാജ്ഞലി അർപ്പിച്ച് മടങ്ങുന്നതിനിടെ വാഹനാപകടം; കോൺഗ്രസ് പ്രവർത്തകൻ മരിച്ചു
മന്ത്രിമാരടക്കമുള്ളവര്‍ ദുരന്തസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. കൊങ്കണ്‍ പ്രദേശത്ത് തുടരുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
Discussion about this post