റാഞ്ചി: ജോലിയുടെ ആദ്യദിനത്തിൽ തന്നെ കൈക്കൂലി വാങ്ങി കൈയ്യോടെ പിടിക്കപ്പെട്ടിരിക്കുകയാണ് ഒരു സർക്കാർ ഉദ്യോഗസ്ഥ. അസിസ്റ്റൻറ് രജിസ്ട്രാർ ആയി ആദ്യമായി പോസ്റ്റിംഗ് കിട്ടി ജോലിക്ക് പ്രവേശിച്ച ദിനത്തിൽ കൈക്കൂലി വാങ്ങിന്നതിനിടെ പോലീസെത്തി പിടികൂടുകയായിരുന്നു. ജാർഖണ്ഡിലാണ് സംഭവം.
ജാർഖണ്ഡിലെ കൊടെർമ അസിസ്റ്റന്റ് രജിസ്റ്റർ മൈഥിലി ശർമയാണ് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്. ഇവർക്ക് ആദ്യമായി ലഭിച്ച പോസ്റ്റിംഗ് ആയിരുന്നു കോഡെർമയിൽ.
അസിസ്റ്റൻറ് രജിസ്റ്റർ ആയി ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസത്തിൽ തന്നെ ഇവർ സേവനത്തിനായി എത്തിയയാളിൽ നിന്നും പത്തായിരം രൂപ കൈക്കൂലി വാങ്ങുകയായിരുന്നു. ഇതിനിടയിൽ നാടകീയമായി പ്രത്യക്ഷപ്പെട്ട പോലീസ് അറസ്റ്റ് ചെയ്യുകയും കൈക്കൂലിയായി കൈപ്പറ്റിയ പണം കണ്ടെടുക്കുകയും ആയിരുന്നു.
ഇപ്പോൾ മൈഥിലി ശർമ സോഷ്യൽമീഡിയയിലും വലിയ ചർച്ചയാവുകയാണ്.
BREAKING: Introducing Mitali Sharma, who was exposed as accepting a Rs 10,000 bribe during her first posting as an assistant registrar in Koderma, Jharkhand.
First Day, First Posting, First Bribe. pic.twitter.com/LiAJ06iCdT
— ADV. ASHUTOSH J. DUBEY 🇮🇳 (@AdvAshutoshBJP) July 17, 2023
Discussion about this post