ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കാര്‍ഷിക വായ്പകള്‍ എഴുതി തള്ളിയ കോണ്‍ഗ്രസ്സ് നടപടിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. രാജ്യത്തൊട്ടാകെയുള്ള കര്‍ഷകര്‍ കോണ്‍ഗ്രസ്സിന് വെറും വോട്ട് ബാങ്കുകള്‍ മാത്രമാണെന്ന് മോഡി പരിഹസിച്ചു.
‘കോണ്‍ഗ്രസ്സിന് കര്‍ഷകര്‍ വോട്ട് ബാങ്കാണ്. പക്ഷെ ഞങ്ങള്‍ അവരെ കാണുന്നത് അന്നദാതാക്കളായാണ്. ഇതാണ് ബിജെപിയും കോണ്‍ഗ്രസ്സും തമ്മിലുള്ള വ്യത്യാസം.’ മോഡി പറഞ്ഞു.
മുന്‍ കോണ്‍ഗ്രസ്സ് ഗവണ്മെന്റ് തന്നെയാണ് കര്‍ഷകരെ വായ്പയെടുക്കുന്ന തരത്തിലേക്ക് എത്തിച്ചതെന്നും അവര്‍ കര്‍ഷകര്‍ക്ക് ഗുണമുള്ള പദ്ധതികള്‍ പൂര്‍ത്തീകരിച്ചിരുന്നെങ്കില്‍ കര്‍ഷകര്‍ വായ്പയെടുക്കേണ്ടിവരില്ലായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സ് തന്നെ കടങ്ങള്‍ എഴുതി തള്ളി കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
Discussion about this post