ലഖ്നൗ: ഉത്തര്‍പ്രദേശ് സംഭാലില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അക്രമികളെ പടികൂടാന്‍ കരിമ്പിന് കാട്ടില്‍ ഒളിച്ച എസ്ഐ തോക്ക് ചൂണ്ടി എന്നാല്‍ പൊട്ടിയില്ല, തുടര്‍ന്ന് അദ്ദേഹം’ ഠോ ഠോ ‘ ശബ്ദമുണ്ടാക്കി അക്രമികളെ വിരട്ടാന്‍ ശ്രമിച്ചു. എന്നാല്‍ ഉദ്യോഗസ്ഥന്റെ ശ്രമം പാളിപ്പോയി. അക്രമികള്‍ പോലീസിന് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് എസ്ഐ മനോജ് കുമാറിന്റെ കൈക്ക് വെടിയേറ്റു. അദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
വധശ്രമം, മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ സദ്ദാമെന്ന കുറ്റവാളിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് മനോജിന് വെടിയേറ്റത്. അക്രമികളെ വിരട്ടിയോടിക്കാനായിരുന്നു ഉദ്യോഗസ്ഥന് ശബ്ദമുണ്ടാക്കിയത്. ഒപ്പമുണ്ടായിരുന്ന പ്രദേശിക ലേഖകന്‍ എസ്ഐ വെടിയൊച്ച അനുകരിച്ച് അക്രമികളെ ഭയപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ചിരുന്നു.
UP: Cop shouts 'thain thain' to scare criminals during an encounter in Sambhal after his revolver got jammed. A criminal carrying a bounty of Rs 25,000 was held after the encounter. pic.twitter.com/w46pfs1m49
— TOI Cities (@TOICitiesNews) October 14, 2018