പശ്ചിമ ബംഗാളിന്റെ പേര് മാറ്റിതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് എതിര്‍പ്പ്..! ബംഗ്ലാദേശിനോട് സാമ്യമുള്ള പേര് അന്താരാഷ്ട്ര ഫോറങ്ങളില്‍ പ്രയാസം സൃഷ്ടിക്കും

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ലാ എന്നാക്കിയതിനെതിരെ എതിര്‍പ്പ് രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പുതിയപേര് ബംഗ്ലാദേശിനോട് സാമ്യമുണ്ട് എന്നാല്‍ ഈ സാമ്യം അന്താരാഷ്ട്ര ഫോറങ്ങളില്‍ പ്രയാസം സൃഷ്ടിക്കും എന്നാണ് മന്ത്രാലയത്തിന്റെ നിലപാട്.

‘ഇന്ത്യക്ക് ബംഗ്ലാദേശുമായി നല്ല ബന്ധമാണുള്ളത്. പേരുമാറ്റവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തോട് ഉപദേശം തേടിയിട്ടുണ്ട്. ജില്ലകളുടെയോ പട്ടണങ്ങളുടെയോ പേരുകള്‍ മാറ്റുന്നതുപോലെ സംസ്ഥാനങ്ങളുടെ പേരുകള്‍ മാറ്റാന്‍ കഴിയില്ല, അതിന് ഭരണഘടനാഭേദഗതി വരുത്തേണ്ടതുണ്ട്’ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വെസ്റ്റ് ബംഗാള്‍ സര്‍ക്കാര്‍ സാംസ്‌കാരികവും, ചരിത്രപരവും, രാഷ്ട്രീയപരവുമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പേരുമാറ്റത്തിന് മുതിര്‍ന്നത്. എന്നാല്‍ സംസ്ഥാനത്തെ ബിജെപി ഈ നീക്കത്തെ എതിര്‍ത്തിരുന്നു.

2016 സംസ്ഥാനത്തിന്റെ പേര് ഇംഗ്ലീഷില്‍ ബെംഗാള്‍ എന്നും ബെംഗാളിയില്‍ ബാംഗ്ലാ എന്നും ഹിന്ദിയില്‍ ബംഗാള്‍ എന്നുമാക്കാന്‍ വെസ്റ്റ് ബംഗാള്‍ അസംബ്ലി തീരുമാനച്ചിരുന്നു. എന്നാല്‍ വിവിധ ഭാഷകളിലുള്ള വ്യത്യസ്ത പേരുകള്‍ ആഭ്യന്തരമന്ത്രാലയം അംഗീകരിച്ചില്ല.

Exit mobile version