ഹൈദരാബാദ്: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്റെ ദേഷ്യത്തില്‍ നടുറോഡില്‍ വെച്ച് നൊന്തുപെറ്റ അമ്മയെ ക്രൂരമായി മര്‍ദിച്ച് മകന്‍, തെലങ്കാനയിലാണ് നടുക്കുന്ന സംഭവം.
സന്തോഷ് എന്ന യുവാവാണ് അമ്മ പത്മമ്മയെ പരസ്യമായി തെരുവിലൂടെ വലിച്ചിഴച്ച ശേഷം നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്. നാഗര്‍കുര്‍ണൂലിലെ ഒരു തെരുവില്‍ വെച്ചായിരുന്നു സംഭവം.
മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്റെ ദേഷ്യത്തിലായിരുന്നു സന്തോഷ് അമ്മയെ അതിക്രൂരമായി മര്‍ദ്ദിച്ചത്. പത്മമ്മയെ തെരുവിലൂടെ വലിച്ചിഴച്ച് തല നിലത്തടിക്കുകയും ചവിട്ടുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു അതിക്രൂര മര്‍ദ്ദനം. ഭര്‍ത്താവ് നഷ്ടപ്പെട്ട പത്മമ്മ ഹോട്ടലില്‍ പണിയെടുത്താണ് ജിവിക്കുന്നത്. മകന്‍ മദ്യപാനത്തിന് അടിമയാണെന്ന് പത്മമ്മ പറയുന്നു. പരിക്കേറ്റ പത്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.