പാരിസില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വമ്പന്‍ സ്വീകരണം. ബാസ്റ്റില്‍ ഡേ ആഘോഷത്തിന്റെ ഭാഗമായി പാരിസില്‍ എത്തിയ മോദി ഫ്രഞ്ച് പ്രസിഡന്റിന് നല്‍കിയ സമ്മാനങ്ങള്‍ മാധ്യമങ്ങളില്‍ നിറയുകയാണിപ്പോള്‍.
പൂര്‍ണമായും ചന്ദന മരത്തില്‍ നിര്‍മിച്ച സിത്താറാണ് ഇമ്മാനുവല്‍ മക്രോയ്ക്ക് പ്രധാനമന്ത്രി സമ്മാനിച്ചത്. മയിലുകളുടേയും ഗണപതിയുടേയും സരസ്വതി ദേവിയുടേയും രൂപം കൊത്തുപണി ചെയ്തിരിക്കുന്നതാണ് ഈ സിത്താര്‍.
also read: തട്ടിപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു; വ്യാജന്മാരെ പൂട്ടാന്‍ ട്രൂ കോളറുമായി സഹകരിച്ച് വോഡഫോണ്‍ ഐഡിയ
ഇത് കൂടാതെ പ്രഥമ വനിത ബ്രിജിറ്റ് മാക്രോയ്ക്ക് അലങ്കാര ചന്ദന പെട്ടിയില്‍ സൂക്ഷിച്ച പോച്ചംപള്ളി സില്‍ക്ക് ഇക്കാട്ട് സാരി ആണ്പ്രധാനമന്ത്രി സമ്മാനിച്ചത്. തെലങ്കാനയിലെ പോച്ചംപള്ളിയിലാണ് സങ്കീര്‍ണ്ണമായ ഡിസൈനുകള്‍ക്കും പേരുകേ ഈ സില്‍ക്ക് ഇക്കാട്ട് സാരി നിര്‍മിക്കുന്നത്.
കൊത്തുപണികളാലാണ് ചന്ദനപ്പെട്ടി അലങ്കരിച്ചിരിക്കുന്നു. രണ്ട് ദിവസം നീണ്ട ഫ്രാന്‍സ് സന്ദര്‍ശനത്തിന് ഇടയിലായിരുന്നു മോഡി ഇരുവര്‍ക്കും സമ്മാനങ്ങള്‍ നല്‍കിയത്.
also read: തട്ടിപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു; വ്യാജന്മാരെ പൂട്ടാന്‍ ട്രൂ കോളറുമായി സഹകരിച്ച് വോഡഫോണ്‍ ഐഡിയ