ബംഗളൂരു: രാജ്യത്തിന് അഭിമാനമായ പദ്ധതിയായ ചാന്ദ്രയാൻ -3 വിക്ഷേപണത്തിന് ഒരുങ്ങിയിരിക്കുകയാണ്. ചന്ദ്രയാൻ-3 ലാൻഡറിലൂടെയും റോവറിലൂടെയും ചന്ദ്രോപരിതലത്തിൽ പ്രവേശികക്ുന്നതിനായി ലോകം തന്നെ ഒന്നടങ്കം കാത്തിരിക്കുകയാണ്. വിക്ഷേപണത്തിനായുള്ള കൗൺ ഡൗൺ തുടങ്ങിയിരിക്കുകയാണ്. ഇതിനിടെ ചാന്ദ്രയാൻ-ന്റെ മിനിയേചർ രൂപവുമായി ഐഎസ്ആർഒ ശാസ്ത്രജ്ഞർ തിരുപ്പതി ക്ഷേത്രത്തിൽ ദർശനവും നടത്തിയിരുന്നു.
ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്‌പേസ് സെന്ററിൽ നിന്നുംഉച്ചയ്ക്ക് 2.35-നാണ് ചന്ദ്രയാൻ-3 കുതിച്ചുയരുക. ജിഎസ്എൽവി മാർക്ക്-3 ഹെവി ലിഫ്റ്റ് ലോഞ്ച് വെഹിക്കിൾ ഉപയോഗിച്ചാണ് വിക്ഷേപണം നടത്തുന്നത്. 2019-ലെ ചന്ദ്രയാൻ-2 ദൗത്യം പരാജയപ്പെട്ടിരുന്നു. ഇതിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങൾ സോഫ്റ്റ് ലാന്റിംഗിന് തയ്യാറെടുക്കുന്ന ചാന്ദ്രയാൻ-3 ദൗത്യത്തിന് കരുത്തുപകരുന്നുണ്ട്.
ചാന്ദ്രയാൻ- പദ്ധതിക്കായി ഐഎസ്ആർഒ ചെലവിടുന്നത് 615 കോടി രൂപയാണ്. 700 കോടിയോളം ചെലവിൽ നിർമിച്ച ഈയടുത്ത് പുറത്തിറങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രം ആദിപുരുഷിനേക്കാൾ ചെലവ് കുറവെന്നാണ് സോഷ്യൽമീഡിയയും പ്രതികരിക്കുന്നത്.
പരാജയപ്പെട്ട ചന്ദ്രയാൻ 2 ദൗത്യത്തിന് 970 കോടി രൂപയായിരുന്നു ബജറ്റായി വേണ്ടിവന്നത്. 2008ൽ വിക്ഷേപിച്ച ചന്ദ്രയാൻ 1 ദൗത്യത്തിന് 386 കോടി രൂപയുമാണ് ചെലവായത്.
അതേസമയം, ചന്ദ്രയാൻ 3ൽ ഇത്തവണ ഓർബിറ്റർ ഉണ്ടാവില്ല. ലാൻഡറും റോവറുമാണ് ഉള്ളത്. 3900 കിലോയാണ് മൊത്തം ഭാരം. പ്രൊപ്പൽഷൻ മൊഡ്യൂളിന് 2148 കിലോഗ്രാം ഭാരവും ലാൻഡർ മൊഡ്യൂളിന് 1726 കിലോഗ്രാം ഭാരവും കുഞ്ഞൻ റോവറിന് 26 കിലോഗ്രാം ഭാരവുമാണ് ഉള്ളത്. 14 ദിവസങ്ങൾ വരെ വിക്രം ലാൻഡറും റോവറും പ്രവർത്തിക്കും. സോഫ്റ്റ് ലാൻഡിങാണ് ഇത്തവണയും പരീക്ഷിക്കുന്നത്.
അതേസമയം, അപകടസാധ്യതകൾ കുറയ്ക്കുന്നതിനും വിജയകരമായ ദൗത്യം ഉറപ്പാക്കുന്നതിനും വേണ്ടി ചന്ദ്രയാൻ 3 കർശനമായ പരിശോധനകൾക്കും മൂല്യനിർണ്ണയ പ്രക്രിയകൾക്കും വിധേയമാക്കിയിട്ടുള്ളതായി അധികൃതർ അറിയിച്ചു.
Discussion about this post