ബംഗളൂരു: ജോലി സമയത്ത് തൊപ്പി ധരിച്ചെത്തിയതിന്റെ പേരില്‍ ബസ് കണ്ടക്ടറോട് തര്‍ക്കിക്കുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (ബി.എം.ടി.സി) ബസിലെ കണ്ടക്ടറോടാണ് യുവതി തൊപ്പി ഊരാന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ വീഡിയോയില്‍ യുവതിയുടെ മുഖം കാണാന്‍ സാധിക്കുന്നില്ല.
തര്‍ക്കത്തിനൊടുവില്‍ കണ്ടക്ടര്‍ തൊപ്പി ഊരാന്‍ നിര്‍ബന്ധിതനാകുകയാണ്. സര്‍ക്കാര്‍ ജോലിയില്‍, യൂണിഫോമിലുള്ളപ്പോള്‍ അതിനൊപ്പം പച്ച നിറത്തിലുള്ള തൊപ്പി ധരിക്കുന്നത് അനുവദനീയമാണോ എന്നാണ് യുവതി കണ്ടക്ടറോട് ചോദിക്കുന്നത്.
Who is this lady making video & forcing this conductor to remove his scarp just because it is green? Please show her face, I want to spit on her face.
pic.twitter.com/u8NyQP6sUk— ABDULLA MADUMOOLE ಅಬ್ದುಲ್ಲ ಮಾದುಮೂಲೆ (@AMadumool) July 11, 2023
മതം വീട്ടില്‍ മതിയെന്നും സര്‍ക്കാര്‍ ജോലിയില്‍ അത് കാണിക്കേണ്ട കാര്യമില്ലെന്നും യുവതി വീഡിയോയില്‍ പറയുന്നതായും കേള്‍ക്കാം. അതേസമയം, യുവതിയുടെ പെരുമാറ്റത്തോട് വളരെ സൗമ്യമായാണ് കണ്ടക്ടര്‍ പ്രതികരിക്കുന്നത്. താന്‍ വര്‍ഷങ്ങളായി തൊപ്പി ധരിക്കുന്നയാളാണ് എന്ന് കണ്ടക്ടര്‍ പറയുന്നുണ്ട്. എന്നാല്‍ യൂണിഫോമിനൊപ്പം തൊപ്പി ധരിക്കുന്നത് ശരിയല്ലെന്നും ബന്ധപ്പെട്ട അധികൃതരെ ഇക്കാര്യം അറിയിക്കുമെന്നും, നിയമം എല്ലാവര്‍ക്കും ഒരേപോലെ ബാധകമാണെന്നും യുവതി പറയുന്നു.
അവസാനം കണ്ടക്ടര്‍ തന്റെ തൊപ്പി ഊരിമാറ്റുകയാണ് ചെയ്യുന്നത്. ഈ സംഭവത്തില്‍ യുവതിയുടെ പ്രതികരണത്തെ എതിര്‍ത്തുകൊണ്ടാണ് കൂടുതല്‍ ആളുകളും സമൂഹമാധ്യമങ്ങളില്‍ കമന്റ് ചെയ്യുന്നത്.