ന്യൂഡല്‍ഹി: അതിശക്തമായ മഴയില്‍ യമുനാനദി കരകവിഞ്ഞതോടെ ഡല്‍ഹി വെള്ളത്തിനടിയില്‍. ഡല്‍ഹിയിലെ മിക്ക സ്ഥലങ്ങളിലും വെള്ളം കയറി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് യമുനയിലെ ജലനിരപ്പ് 208.46 മീറ്ററായി ഉയര്‍ന്നത്. നിലവിലെ ജലനിരപ്പ് അപകടസൂചികയ്ക്ക് മൂന്നു മീറ്റര്‍ ഉയരത്തിലാണ്.
ഹരിയാനയിലെ ഹാത്‌നികുണ്ട് ബാരേജില്‍ നിന്ന് വെള്ളം നദിയിലേയ്ക്ക് തുറന്നുവിടുന്നതിനാലാണ് യമുനയിലെ ജലനിരപ്പ് 208.46 മീറ്ററായി ഉയര്‍ന്നത്. നേരത്തെ ബാരേജില്‍ നിന്ന് വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും വേറെ വഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.
also read: വീണ്ടും വിദേശത്തേക്ക് പറന്ന് പ്രധാനമന്ത്രി മോദി; രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലേക്ക്
എന്നാല്‍ വെള്ളം തുറന്നുവിടുന്നതിന്റെ അളവ് കുറച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഹിമാചല്‍ പ്രദേശിലെ കനത്ത മഴയെത്തുടര്‍ന്നാണ് ബാരേജില്‍ വെള്ളം നിറയുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് യമുനയുടെ അടുത്തുള്ള മൂന്ന് ജലശുദ്ധീകരണ പ്ലാന്റുകള്‍ അടച്ചിട്ടിരിക്കുകയാണ്.
also read: ആന്ധ്രയില്‍ തക്കാളി കര്‍ഷകനെ കവര്‍ച്ച സംഘം കൊലപ്പെടുത്തി
ഇതോടെ തലസ്ഥാനത്തെ കുടിവെള്ള വിതരണത്തെ ഇത് ബാധിച്ചേക്കാമെന്ന ആശങ്ക ഉയരുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സര്‍ക്കാര്‍- സ്വകാര്യ മേഖലാ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജലനിരപ്പുയരുന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളോട് ക്യാമ്പുകളിലേയ്ക്ക് മാറാന്‍ മുഖ്യമന്ത്രി അറിയിച്ചു.