പാറ്റ്ന: കഷണ്ടിയുള്ള കാര്യം മറച്ചുവെച്ച് വിവാഹവേദയിലെത്തിയ വരനെ കൂട്ടംചേര്‍ന്ന് മര്‍ദിച്ച് വധുവിന്റെ ബന്ധുക്കള്‍. ബിഹാറിലെ ബജൗര ഗ്രാമത്തിലാണ് സംഭവം.
കഷണ്ടിയുള്ള കാര്യം വിവാഹമുറപ്പിക്കുന്ന സമയത്ത് ഇയാള്‍ വധുവിനോട് പറഞ്ഞിരുന്നില്ല. വീട്ടുകാരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. വിഗ് വെച്ചുകൊണ്ടായിരുന്നു ഇയാള്‍ വിവാഹവേദിയില്‍ എത്തിയത്.
എന്നാല്‍ വിവാഹവേദിയില്‍ വച്ച് സംശയം തോന്നിയ ബന്ധുക്കള്‍ വരന്റെ മുടിയില്‍ പിടിച്ച് വലിക്കുകയായിരുന്നു. ഇതോടെയാണ് കള്ളം പൊളിഞ്ഞത്. വരന്റെ തലയില്‍ നിന്നും വിഗ് ഊരി താഴെ വീണു.
also read: ടീച്ചറുടെ പാട്ടിനൊപ്പം ഡെസ്ക്കില്‍ താളമിട്ട് വൈറലായ അഞ്ചാം ക്ലാസ്സുകാരന് ഇനി സിനിമയിലേക്ക്!
തുടര്‍ന്ന് വധുവിനെയും ബന്ധുക്കളെയും പറഞ്ഞു പറ്റിച്ചുവെന്ന് ആരോപിച്ച് ഇയാളെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ഇത് ഇയാളുടെ രണ്ടാം വിവാഹമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.
Discussion about this post