മുംബൈ: മദ്യപിച്ച് വാഹനമോടിച്ച് രണ്ടുപേരെ ഇടിച്ച് തെറിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട നാല്‍പ്പത്തിയൊന്നുകാരി കരള്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. നൂറിയ ഹവേലിവാല എന്ന യുവതിയാണ് മരിച്ചത്.
യുഎസില്‍ പഠനം പൂര്‍ത്തിയാക്കി, ബ്യൂട്ടിഷ്യനും ഹെയര്‍ സ്‌റ്റൈലിസ്റ്റുമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു നൂറിയ. സുഹൃത്തുക്കള്‍ക്കൊപ്പം നിശാപാര്‍ട്ടി കഴിഞ്ഞ് മദ്യലഹരിയില്‍ വാഹനമോടിക്കവെയായിരുന്നു അപകടം.
also read: മൂന്നുദിവസം മുമ്പ് ജോലിക്കിടെ മണ്ണിടിഞ്ഞ് കിണറ്റിലകപ്പെട്ടു, തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു
2010 ജനുവരിയിലായിരുന്നു അപകടം സംഭവിച്ചത്. മദ്യലഹരിയില്‍ ഇവര്‍ ഓടിച്ച കാര്‍ ദക്ഷിണ മുംബൈയിലെ മറൈന്‍ ലൈന്‍സില്‍ വച്ചാണ് യാത്രക്കാര്‍ക്കിടയിലേക്കു പാഞ്ഞുകയറിയത്.
also read: ബസ്സ് വരുന്നത് കണ്ട് കൈകാണിച്ചു, കുതിച്ചെത്തിയ അതേ ബസ്സിടിച്ച് 72കാരിക്ക് ദാരുണാന്ത്യം
അപകടത്തില്‍ പൊലീസുകാരനും ബൈക്ക് യാത്രക്കാരനുമാണ് മരിച്ചത്.കേസില്‍ 5 വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി അമ്മയ്‌ക്കൊപ്പം താമസിക്കുകയായിരുന്നു. ഇതിന് പിന്നാലെ യുവതിയെ കടുത്ത വിഷാദരോഗവും ബാധിച്ചിരുന്നു