ജയ്പൂര്‍: ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് മക്കളെ കിണറ്റിലെറിഞ്ഞ മുപ്പത്തിയഞ്ച് വയസ്സുകാരനായ പിതാവ് അറസ്റ്റില്‍. സംഭവത്തില്‍ ഒരു മകന് കൊല്ലപ്പെട്ടു. രാജസ്ഥാനിലെ അജ്മേറിലാണ് നടുക്കുന്ന സംഭവം.
വിജയ് റാവത്ത് എന്ന യുവാവാണ് തന്റെ അഞ്ചും ഒന്‍പതും വയസ്സ് പ്രായമുള്ള കുട്ടികളെ കിണറ്റിലെറിഞ്ഞത്. അഞ്ചു വയസ്സുകാരനായ ഹര്ഷ്വര്ധന് ആണ് കൊല്ലപ്പെട്ടത്.
also read: പേപ്പട്ടി ശല്യം അതിരൂക്ഷം, കോഴിക്കോട് ജില്ലയിലെ ആറു സ്കൂളുകള്‍ക്ക് ഇന്ന് അവധി
സംഭവമറിഞ്ഞെത്തിയ ഗ്രാമവാസികളാണ് കുട്ടികളില്‍ ഒരാളെ രക്ഷപ്പെടുത്തിയത്. എന്നാല്‍ ഹര്ഷ്വര്ധന് വെള്ളത്തില്‍ മുങ്ങിപ്പോയി. രക്ഷാപ്രവര്‍ത്തകര്‍ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
also read: അരികൊമ്പനെ തിരിച്ചെത്തിക്കണം! ചിന്നക്കനാലിലെത്തിയ അരിക്കൊമ്പൻ ഫാൻസുകാരെ നാട്ടുകാർ തടഞ്ഞു
മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോയി. പ്രതി വിജയ് റാവത്ത് ഭാര്യയുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് കുറ്റം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാള്‍ക്കെതിരെ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
Discussion about this post