ചെന്നൈ: ഓടുന്ന ട്രെയിനില്‍ നിന്നും തെറിച്ചുവീണ് 22കാരിക്ക് ദാരുണാന്ത്യം. ചെന്നൈയിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ മോഷണം തടയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു യുവതി ട്രെയിനില്‍ നിന്നും വീണത്.
കഴിഞ്ഞാഴ്ച ട്രെയിനില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം. 22കാരിയായ പ്രീതിയാണ് മരിച്ചത്. ട്രെയിനില്‍ വെച്ച് രണ്ട് പേര്‍ യുവതിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ട്രെയിനിന്റെ വാതില്‍പ്പടിയില്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ പ്രീതിയുടെ ഫോണ്‍ പിടിച്ചുവാങ്ങാന്‍ രണ്ട് പേര്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ മല്‍പിടിത്തത്തില്‍ പ്രീതി ട്രെയിനില്‍ നിന്ന് താഴെ വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പ്രീതിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. സംഭവത്തില്‍ പ്രതികള്‍ പിടിയിലായി. മണിമാരന്‍, വിഗ്‌നേഷ് എന്നിവരാണ് അറസ്റ്റിലായത്.