ഒന്നരവര്‍ഷം മുമ്പ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി, പിന്നാലെ സിദ്ധനായി ആള്‍മാറാട്ടം നടത്തി ജീവിച്ചു, ഒടുവില്‍ കൊലയാളിയെ കുടുക്കിയത് ഗൂഗിള്‍ പേ

ചെന്നൈ : ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം സിദ്ധനായി ആള്‍മാറാട്ടം നടത്തി ജീവിച്ച കൊലയാളി അറസ്റ്റില്‍. ചെന്നൈയിലാണ് സംഭവം. ചെന്നൈ സ്വദേശി രമേശാണ് ഒന്നര വര്‍ഷത്തിന് ശേഷം റെയില്‍വേ പൊലീസിന്റെ പിടിയിലായത്.

2021 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യ വാണിയെ കൊന്ന് മൃതദേഹം അലക്കാനുള്ള വസ്ത്രങ്ങള്‍ക്ക് ഒപ്പം മേശയുടെ അടിയില്‍ ഒളിപ്പിച്ച ശേഷം മക്കളോട് അമ്മ പുറത്തുപോയെന്ന് കള്ളം പറഞ്ഞ് രമേശ് സ്ഥലം വിടുകയായിരുന്നു.

also read: ആറായിരം കിലോ തൂക്കം, അദാനി ഗ്രൂപ്പിന്റെ ഇരുമ്പുപാലം കഷ്ണങ്ങളാക്കി അടിച്ചുമാറ്റി മുങ്ങി കള്ളന്മാര്‍

അടുത്ത ദിവസം വീട്ടിലെത്തിയ വാണിയുടെ അമ്മ നടത്തിയ തിരച്ചിലിലാണ് മകളുടെ മൃതദേഹം വീട്ടിലെ മേശയ്ക്ക് അടിയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസിനെ വെട്ടിച്ച് ഡല്‍ഹിയിലേക്ക് കടന്ന് കളഞ്ഞ രമേശ് പിന്നീട് സിദ്ധന്‍ ചമഞ്ഞാണ് ജീവിച്ചത്.

also read: പിതാവ് വീടിന് ഭീഷണിയായ കവുങ്ങ് മുറിച്ചുമാറ്റുന്നതിനിടെ ദേഹത്ത് വീണു, ഒമ്പതുവയസുകാരന് ദാരുണാന്ത്യം

സിദ്ധന്റെ വേഷത്തില്‍ ഡല്‍ഹിയില്‍ അടക്കം ആശ്രമങ്ങളില്‍ തങ്ങിയ പ്രതി, തിരിച്ച് തമിഴ്‌നാട്ടിലേക്ക് എത്തുകയും തീര്‍ത്ഥടന കേന്ദ്രങ്ങളില്‍ സജീവമാകുകയുമായിരുന്നു. കഴിഞ്ഞ ദിവസം സുഹൃത്തിന് പണം ഗൂഗിള്‍ പേ ചെയ്തതാണ് പ്രതിയെ പിടിക്കുന്നതില്‍ നിര്‍ണായകമായത്. ചെന്നൈ റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് പ്രതി അറസ്റ്റിലായത്.

Exit mobile version