മലാഡ്: അദാനി ഗ്രൂപ്പിന്റെ ആറായിരം കിലോ തൂക്കമുള്ള ഇരുമ്പ് പാലം കാണാനില്ല. മുംബൈയില്‍ ആണ് സംഭവം. മലാഡിലുള്ള ഓവ് ചാലിന് കുറുകെ വച്ചിരുന്ന പാലമാണ് മോഷണം പോയത്. സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു.
90 അടി നീളമുള്ള പാലമാണ് മോഷ്ടാക്കള്‍ ഇളക്കി കൊണ്ടുപോയത്. അദാനി ഇലക്ട്രിസിറ്റി ഓഫീസിലേക്ക് കേബിളുകളും മറ്റ് ഉപകരണങ്ങളും കൊണ്ട് പോകാന്‍ ഉപയോഗിച്ചിരുന്ന പാലമാണിത്.
also read: പിതാവ് വീടിന് ഭീഷണിയായ കവുങ്ങ് മുറിച്ചുമാറ്റുന്നതിനിടെ ദേഹത്ത് വീണു, ഒമ്പതുവയസുകാരന് ദാരുണാന്ത്യം
മോഷ്ടാക്കള്‍ ജൂണ്‍ 26ന് പുലര്‍ച്ചെയാണ് പാലം അഴിച്ച് മാറ്റി മോഷ്ടിച്ചുകൊണ്ട് പോയതെന്നാണ് എഫ്‌ഐആറില്‍ അദാനി ഗ്രൂപ്പ് വിശദമാക്കുന്നത്. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
also read: ഥാറിന് പിന്നാലെ ഗുരുവായൂരപ്പന് ന്യൂ ജനറേഷന്‍ എക്‌സ് യു വി കാറും, താക്കോല്‍ കൈമാറി
ജൂണ്‍ ആറിനായിരുന്നു പാലം ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന രീതിയില്‍ അവസാനമായി കണ്ടത്. മോഷ്ടാക്കള്‍ പാലത്തിന് അടുത്തേക്ക് വലിയ വാഹനത്തിലെത്തിയ ശേഷം പാലം അഴിച്ച് മാറ്റി കടത്തുകയായിരുന്നു. ഗ്യാസ് കട്ടിംഗ് മെഷീനുകള്‍ ഉപയോഗിച്ചാണ് പാലം മുറിച്ച് കടത്തിയത്.
Discussion about this post