ഡെറാഡൂണ്‍: ദിനംപ്രതി കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന തക്കാളി വില കുടുംബ ബഡ്ജറ്റുകളെ താളം തെറ്റിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ എല്ലാം സംസ്ഥാനങ്ങളിലും തക്കാളിയ്ക്ക് പൊള്ളുന്ന വിലയാണ്. കേരളത്തില്‍ 140 വരെയാണ് ഒരു കിലോ തക്കാളിയ്ക്ക് ഈടാക്കുന്നത്.
എന്നാല്‍ ഉത്തരാഖണ്ഡില്‍ തക്കാളിക്ക് തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. കിലോയ്ക്ക് 250 രൂപയായി ഉയര്‍ന്നിരിക്കുകയാണ് തക്കാളി വില. ഉത്തരാഖണ്ഡിലെ ഗംഗോത്രി ദാം പ്രദേശത്താണ് തക്കാളിക്ക് വില 200 കടന്നത്.
ഉത്തരകാശിയില്‍ ഇത് 180 രൂപ മുതല്‍ 200 രൂപ വരെയാണ്. അതേസമയം ചെന്നൈയില്‍ 100 മുതല്‍ 130 വരെയാണ് ഒരു കിലോ തക്കാളിയുടെ വില. എന്നാല്‍ ഉയര്‍ന്ന നിരക്കില്‍ ജനങ്ങള്‍ക്കാശ്വാസമായി തമിഴ്നാട് സര്‍ക്കാര്‍ റേഷന്‍ കടകളില്‍ തക്കാളിയ്ക്ക് സബ്സിഡി ഏര്‍പ്പെടുത്തിയിരിക്കുകയാണ് .
also read: കേരളത്തില്‍ തീവ്ര അതിതീവ്രമഴ മുന്നറിയിപ്പില്ല, വടക്കന്‍ കേരളത്തില്‍ രണ്ട് ദിവസം മഴ കനക്കും
60 രൂപയാണ് സബ്സിഡി നിരക്ക്. കര്‍ണാടകയിലും തക്കാളി വിലയുടെ സ്ഥിതി ഇതുതന്നെയാണ്. ബംഗളൂരുവില്‍ 101 മുതല്‍ 121 രൂപ വരെയാണ് കിലോയ്ക്ക് നിരക്ക്.